
മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടു. 12768.21 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം അധികം.
അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനെ മറികടന്ന പ്രകടനമാണിത്. നെറ്റ് പലിശ വരുമാനം 8 ശതമാനം ഉയര്‍ന്ന് 21634.46 കോടി രൂപയിലെത്തി. ദേശീയ മാധ്യമങ്ങള്‍ 8 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്.
പ്രവര്‍ത്തനലാഭം 13.6 ശതമാനമുയര്‍ന്ന് 17505 കോടി രൂപയായപ്പോള്‍ മൊത്തം നിഷ്‌ക്രിയ ആസ്തി റേഷ്യോ 2.15 ശതമാനത്തില്‍ നിന്നും 1.67 ശതമാനമായി. നിക്ഷേപം 12.8 ശതമാനം ഉയര്‍ന്ന് 16,08,517 കോടി രൂപയും മൊത്തം വായ്പ 1364 ലക്ഷം കോടി രൂപയും.
അതേസമയം കാപിറ്റല്‍ ആഡിക്വസി റേഷ്യോ 16.55 ശതമാനത്തില്‍ നിന്നും 16.31 ശതമാനമായി കുറഞ്ഞു.