നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

മുംബൈ: മെട്രോ, നഗര പ്രദേശങ്ങളിലെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ശരാശരി ബാലന്‍സ് (MAB) ആവശ്യകത 50,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഐസിഐസിഐ ബാങ്ക്. മുന്‍പിത് 10,000 രൂപ മാത്രമായിരുന്നു. 2015 ന് ശേഷമുള്ള ആദ്യ പുനഃക്രമീകരണമാണിത്.

മാറ്റം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. പരിഷ്‌കരണം ശമ്പള അക്കൗണ്ടുകളെ ബാധിക്കില്ലെന്ന് ബാങ്ക് പറയുന്നു. അതേസമയം അവയ്ക്ക് പ്രത്യേക നിബന്ധനകളുണ്ട്.

സമ്പന്നരായ ഉപഭോക്താക്കളില്‍ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സൂചനയാണിത്. 2015 ല്‍, മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തുമ്പോള്‍ അത്തരമൊരു നീക്കം നടത്തുന്ന ആദ്യ സ്വകാര്യ ബാങ്കായി ഐസിഐസിഐ മാറിയിരുന്നു.

ഓഗസ്റ്റ് 1 ന് പ്രാബല്യത്തില്‍ വന്ന ബാങ്കിന്റെ പുതുക്കിയ സേവന ചാര്‍ജ് ഷെഡ്യൂള്‍ അനുസരിച്ച്, അര്‍ദ്ധനഗര പ്രദേശങ്ങള്‍ക്കുള്ള പുതിയ എംഎബി 25,000 രൂപയാണ. ഗ്രാമീണ അക്കൗണ്ടുകള്‍ 10,000 രൂപ നിലനിര്‍ത്തണം. ആവശ്യമായ ബാലന്‍സ് പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് കുറവിന്റെ 6 ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് പിഴയായി ഈടാക്കും.

പെന്‍ഷന്‍കാരെ ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കുള്ള നിലവിലുള്ള നിയന്ത്രണങ്ങള്‍ ബാങ്ക് നിലനിര്‍ത്തി. പ്രതിമാസം മൂന്ന് സൗജന്യ ക്യാഷ് ഡെപ്പോസിറ്റുകള്‍ക്കോ പിന്‍വലിക്കലുകള്‍ക്കോ ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ട്. അതേസമയം പിന്‍വലിക്കലും ഡെപ്പോസിറ്റും പ്രതിമാസം 1 ലക്ഷം രൂപവരെ മാത്രമേ സാധ്യമാകൂ.

ഇത് ലംഘിക്കുന്ന പക്ഷം ഇടപാടിന് 150 രൂപ അല്ലെങ്കില്‍ 1,000 രൂപ ഇടപാടിന് 3.50 രൂപ, ഏതാണ് ഉയര്‍ന്ന തുക, അത് ഈടാക്കും.

ഒരേ മാസത്തില്‍ ഒരു ഇടപാട് സംഖ്യാ പരിധിയും മൂല്യ പരിധിയും ലംഘിക്കുകയാണെങ്കില്‍, ബാധകമായ രണ്ട് ചാര്‍ജുകളില്‍ ഉയര്‍ന്നത് ബാങ്ക് ബാധകമാക്കും.

കൂടാതെ, അക്കൗണ്ട് ഉടമയല്ലാതെ മറ്റൊരാള്‍ ഇടപാട് നടത്തുന്ന മൂന്നാം കക്ഷി പണ നിക്ഷേപങ്ങളും പിന്‍വലിക്കലുകളും 25,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

X
Top