നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ഓൺലൈൻ തട്ടിപ്പിനെതിരെ ഐസിഐസിഐ ബാങ്കിന്റെ മുന്നറിയിപ്പ്

ൺലൈൻ തട്ടിപ്പിനെതിരെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.വാട്സാപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ അക്കൗണ്ട് ഉടമകളോട് അഭ്യർത്ഥിച്ചു.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് അപകടകരമായ സോഫ്റ്റ്‌വെയറോ ആപ്ലിക്കേഷനുകളോ ഇൻസ്റ്റാള്‍ ചെയ്യുന്നതിന് കാരണമാകുമെന്നും ഇത് ഹാക്കിങിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്നും ഐസിഐസിഐ ബാങ്ക് മുന്നറിയിപ്പ് നൽകി.

വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഒരു ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. ഐസിഐസിഐ ബാങ്ക് ഒരിക്കലും ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക മൊബൈൽ നമ്പറിലേക്ക് വിളിക്കാനോ ഏതെങ്കിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെട്ട് SMS അല്ലെങ്കിൽ WhatsApp സന്ദേശങ്ങൾ അയയ്‌ക്കില്ല,” ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞു.

ഓരോ ദിവസവും തട്ടിപ്പുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാട്സാപ്പ് ഉപയോഗിക്കുന്നവർ കൂടുന്നതിനാൽ തട്ടിപ്പുകാർക്ക് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് നേരിട്ട് കള്ള ലിങ്കുകളോ, ആപ്പുകളോ വളരെപ്പെട്ടന്നു അയച്ച് തട്ടിപ്പുകൾ നടത്താൻ ആകുന്നുണ്ട്. അതുകൊണ്ടാണ് ബാങ്കുകൾ വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുന്നത്.

X
Top