
മുംബൈ: സ്ഥിര നിക്ഷേപങ്ങള്‍ക്ക് മെച്ചപ്പെട്ട പലിശനിരക്കുകള്‍ നല്‍കുന്ന ബാങ്കുകളുടെ നിരയിലേക്ക് ഐസിഐസിഐ ബാങ്കും.2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകളാണ് ഐസിഐസിഐ ബാങ്ക് ഉയര്‍ത്തിയത്. പുതിയ നിരക്കുകള്‍ 2022 ഓഗസ്റ്റ് 19 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു.
പുതിയ നിരക്കുകള്‍
ഏറ്റവും കുറഞ്ഞ പുതിയ പലിശ നിരക്ക് 2.75 ശതമാനമാണ്. 7-29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണിത്. 30 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് 3.25 ശതമാനം പലിശ നിരക്ക് നല്‍കുന്നത് തുടരും.
91 ദിവസത്തിനും 184 ദിവസത്തിനും ഇടയിലുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം പലിശയും 185 ദിവസത്തിനും ഒരു വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്കും 4.65 ശതമാനം പലിശ ലഭിക്കും.
ഇത് കഴിഞ്ഞ പാദത്തിലേത് തന്നെയാണ്. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 15 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ഉയര്‍ത്തി 5.50 ശതമാനമാക്കി.
മൂന്നു വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റുകള്‍ 5.50 ശതമാനത്തില്‍ നിന്ന് 5.60 ശതമാനം ആയി ബാങ്ക് വര്‍ധിപ്പിച്ചു. 3-5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.70 ശതമാനത്തില്‍ നിന്ന് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.10% ആക്കിയിട്ടുണ്ട്.
5-10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.90 ശതമാനം പലിശയായും നിരക്കുയര്‍ത്തി. ഇത് മുമ്പ് 5.75 ശതമാനം ആയിരുന്നു. ഐസിഐസിഐ ബാങ്ക് 5 വര്‍ഷത്തെ ടാക്‌സ് സേവിംഗ് എഫ്ഡികള്‍ക്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.70 ശതമാനത്തില്‍ നിന്ന് 40 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ച് 6.10 ശതമാനമാക്കി ഉയര്‍ത്തി.
മുതിര്‍ന്ന പൗരന്മാര്‍ക്ക സാധാരണ നിരക്കിനേക്കാള്‍ 0.50% അധിക നിരക്ക് ലഭിക്കുന്നത് തുടരും. 5 വര്‍ഷം 1 ദിവസം, 10 വര്‍ഷം വരെ കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് എഫ്ഡി ആണെങ്കില്‍ നിലവിലുള്ള 50 ബിപിഎസ് കൂടാതെ അധിക ആനുകൂല്യമായി 0.20% അധിക പലിശ കൂടി ലഭിക്കും.
ഐസിഐസിഐ ബാങ്കിന്റെ പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള ടേം ഡെപ്പോസിറ്റുകള്‍ക്കും പുതുക്കലിനും ഈ പുതുക്കിയ ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍ ബാധകമായിരിക്കും.