Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

വില്‍പനയില്‍ കുതിച്ച് കേരളത്തിലെ ഐസ്‌ക്രീം വിപണി

കൊച്ചി: ചൂട് കനത്തതോടെ സംസ്ഥാനത്ത് ഐസ്‌ക്രീം വിപണിയിലും ചൂടേറി. സ്വദേശിയും വിദേശിയുമടക്കം നിരവധി ഐസ്‌ക്രീം ബ്രാൻഡുകളാണ് വിൽപ്പനയ്ക്കായി വിവിധ രുചികളിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാദാ ഐസ്‌ക്രീമുകൾക്കൊപ്പം ഫ്രൂട്ട് ബാർ, ചോക്കോ ബാർ, കോൺ, കുൽഫി എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്.

കേരളത്തിലെ ഐസ്‌ക്രീം വിപണി ഏകദേശം 800 കോടി രൂപയുടേതാണെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴത്തെ നിലയിൽ ചൂട് തുടർന്നാൽ ഇത് വരും വർഷങ്ങളിൽ 1,000 കോടിയിലേക്ക് എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഏറ്റവുമധികം വിൽപ്പന നടക്കുന്നത്. ഇത്തവണ 40 ശതമാനം അധിക വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്.

30 രൂപ മുതൽ 60 രൂപ വരെയുള്ള ഐസ്‌ക്രീമുകളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. കൂടാതെ, ഫാമിലി പാക്കുകൾ അഥവാ ടബ്ബുകൾക്കും ആവശ്യം കൂടിയിട്ടുണ്ട്.

വാനില ഐസ്‌ക്രീമുകൾക്കാണ് കേരളത്തിൽ കൂടുതൽ പ്രിയമെന്ന് കേരളത്തിലെ ഐസ്‌ക്രീം ബ്രാൻഡായ ക്യാമെറി കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ സിപ്പ് അപ്പിനെ ഓർമിപ്പിക്കുന്ന ‘സിപ്പി’ക്കും ആവശ്യം കൂടിയിട്ടുണ്ടെന്ന് ക്യാമെറി അറിയിച്ചു.

ബാറുകൾക്കും കോണുകൾക്കും പുറമേ മിൽകീസ്, ഫ്രൂട്ടിക്കിൾ വിഭാഗങ്ങളിലും മികച്ച വിൽപ്പന ഇത്തവണ പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്യാമെറി ഐസ്‌ക്രീം മാനേജിങ് ഡയറക്ടർ എം.ഡി. സ്റ്റീഫൻ പറഞ്ഞു.

കേരളത്തിൽ നിന്നു തന്നെയുള്ള മെർസിലീസ് ബ്രാൻഡും ഇത്തവണ കൂടുതൽ വിൽപ്പന പ്രതീക്ഷിക്കുന്നു. പഴങ്ങളുടെ പൾപ്പ് ചേർത്തിട്ടുള്ള ഫ്രൂട്ട് ഫിൽഡ് കോൺ ഐസ്‌ക്രീമുകളാണ് ഇത്തവണ മെർസിലീസിന്റെ താരം.

10-20 രൂപ വരെയുള്ള ബാറുകൾക്കും കുട്ടികൾക്കിടയിൽ പ്രിയം കൂടിയിട്ടുണ്ട്. അഞ്ച് രുചികളിൽ ഇവ ലഭിക്കുമെന്ന് മെർസിലീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോസഫ് എം. കടമ്പുകാട്ടിൽ അറിയിച്ചു.

X
Top