
ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനായി 2.69 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള് ഫയല്‍ ചെയ്തു.2018-19 ലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള വര്‍ഷത്തേക്കാള്‍ 49.4 ശതമാനം വര്‍ദ്ധനവ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.93 ലക്ഷവും 2018-19 ല്‍ 1.80 ലക്ഷവും ആദായനികുതി റിട്ടേണുകളാണ് ഈ സ്ലാബില്‍ സമര്‍പ്പിക്കപ്പെട്ടത്, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് ഡാറ്റ പറയുന്നു.
2019-20 നെ അപേക്ഷിച്ച് 1 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തില്‍ 41.5 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. കോവിഡ് -19 മഹാമാരിയുടെ ആഘാതം ആദായനികുതി റിട്ടേണുകളില്‍ ദൃശ്യമാണ് – 5 ലക്ഷം രൂപ വരെയുള്ള വരുമാന വിഭാഗം ഒഴികെ, മറ്റെല്ലാ വരുമാന ഗ്രൂപ്പുകളുടേയും റിട്ടേണുകളില്‍ 2020-21 ല്‍ കുറവുണ്ടായി.
2020-21 സാമ്പത്തിക വര്ഷത്തില് 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ 4.94 കോടിയില്‍ നിന്ന് 5.68 കോടിയായി ഉയര്‍ന്നു. എന്നിരുന്നാലും, മറ്റ് വരുമാന വിഭാഗങ്ങള്‍ 2020-21 ല്‍ ഫയല്‍ ചെയ്ത റിട്ടേണുകളില്‍ കുറവ് കണ്ടു – ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1.90 ലക്ഷത്തില്‍ നിന്ന് 1.46 ലക്ഷമായി കുത്തനെ കുറയുകയായിരുന്നു.
50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 2.25 ലക്ഷമായും 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള റിട്ടേണ്‍ സമര്‍പ്പിച്ചത് 1.05 കോടിയില്‍ നിന്ന് 99.36 ലക്ഷമായും ആണ് 2020-21 ല്‍ കുറഞ്ഞത്. അതേസമയം ട്രെന്‍ഡ് മാറുന്ന കാഴ്ചയാണ് പിന്നീട് ദൃശ്യമായത്.
ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാന റിട്ടേണ്‍ 2021-22 ലെ 1.93 ലക്ഷം, 2020-21 ല്‍ 1.46 ലക്ഷം എന്നിവയില്‍ നിന്നും 2022-23 സാമ്പത്തിക വര്ഷത്തില് 2.69 ലക്ഷം എന്നിങ്ങനെ ഉയരുകയായിരുന്നു. 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 2022-23 ല്‍ 4.97 കോടിയായി ഉയര്‍ന്നു. 2020-21 ലെ റിട്ടേണ്‍ 5.68 കോടിയും 2021-22 ലേത് 4.75 കോടിയുമാണ്.
1.12 കോടി എണ്ണവുമായി റിട്ടേണുകള്‍ സമര്‍പ്പിച്ച കാര്യത്തില്‍ 202223 ല്‍ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തി. 75.72 ലക്ഷം റിട്ടേണ്‍ സമര്‍പ്പിച്ച ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തും 75.62 ലക്ഷം റിട്ടേണുകളുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തും 50.88 ലക്ഷം റിട്ടേണുമായി രാജസ്ഥാന്‍ നാലാംസ്ഥാനത്തുമാണ്. ഉയര്‍ന്ന വരുമാനക്കാരുടെ വിഹിതം കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി തുടരുകയാണെന്ന് അതേസമയം കണക്കുകള്‍ വ്യക്തമാക്കുന്നു.
2018-19, 2019-20, 2021-22 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച മൊത്തം ആദായനികുതി റിട്ടേണുകളില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനുള്ള് നികുതി റിട്ടേണുകളുടെ വിഹിതം 0.3 ശതമാനമാണ്. 2020-21ല്‍ ഇത് 0.2 ശതമാനമായി കുറഞ്ഞു. 2022-23ല്‍ 72.6 ശതമാനം, 2021-22ല്‍ 74.9 ശതമാനം, 2020-21ല്‍ 79.3 ശതമാനം, 2019-20ല്‍ 75.9 ശതമാനം, 2019-20ല്‍ 68.3 ശതമാനം എന്നിങ്ങനെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാന വിഭാഗത്തിലാണ്.
പിന്നീടുള്ള ഗ്രൂപ്പ് 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ്. 16.6 ശതമാനമാണ് ഈ ഗ്രൂപ്പില്‍ പെട്ട 2022-23 ലെ നികുതി ദായകര്‍. ജൂണ്‍ അവസാനം വരെ മാത്രം ഡാറ്റ ലഭ്യമാകുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ 8792 ആണ്.
ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ സമര്‍പ്പിച്ച മൊത്തം റിട്ടേണുകളുടെ 3 ശതമാനത്തേക്കാള്‍ അല്പം കൂടുതലാണ്. 2023-24 സാമ്പത്തിക വര്ഷത്തില് 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനായി 1.02 കോടി ആദായനികുതി റിട്ടേണുകള് ഫയല് ചെയ്തിട്ടുണ്ട്.