കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം മൂന്നിരട്ടി വര്‍ധിപ്പിച്ച് ആപ്പിള്‍

ന്യൂഡല്‍ഹി: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം ഇരട്ടിയാക്കി. 2023 സാമ്പത്തികവര്‍ഷത്തില്‍ 7 ബില്യണ്‍ ഡോളറിലധികമാണ് കമ്പനി രാജ്യത്ത് അസംബിള്‍ ചെയ്തത്. ഇതില്‍ 5 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു.

ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് തൊട്ട് പെഗാട്രോണ്‍ കോര്‍പ്പറേഷന്‍ വരെ നീളുന്ന വ്യാപാര പങ്കാളികളിലൂടെയാണ് യുഎസ് കമ്പനി ഉത്പാദം നടത്തുന്നത്. മൊത്തം ഐഫോണ്‍ ഉപഭോഗത്തിന്റെ 1 ശതമാനം നിര്‍വഹിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാഴികകല്ലാണ് ഐഫോണ്‍ ഉത്പാദനവും കയറ്റുമതിയും.കോവിഡ് നിയന്ത്രണങ്ങളും വാഷിങ്ടണുമായുള്ള വ്യാപാരയുദ്ധവും ചൈനയുടെ ഉപകരണ ഉത്പാദനത്തെ മരവിപ്പിച്ചതോടെയാണ് ആപ്പിള്‍ ഇന്ത്യയെ നോട്ടമിട്ടത്.

ചൈനീസ് അധികൃതരുമായുള്ള പ്രശ്‌നങ്ങള്‍ കാരണം പെങ്ഷൂവില്‍ പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍, ‘ഐഫോണ്‍ സിറ്റി’ പ്രതിസന്ധി നേരിട്ടിരുന്നു. ഇത് വിതരണ ശൃംഖലയെ താറുമാറാക്കുകകയും ഐഫോണ്‍ വില്‍പന വെട്ടിച്ചുരുക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുകയും ചെയ്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രൊജക്ട് വഴി നിരവധി ആനുകൂല്യങ്ങളാണ് ഇന്ത്യ ലഭ്യമാക്കുന്നത്.
2025 ഓടെ നാലിലൊന്ന് അസംബ്ലിംഗ് ഇന്ത്യയില്‍ നടത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

X
Top