ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

പുതിയ ഗ്രാന്‍ഡ് ഐ10 നിയോസ് പുറത്തിറക്കി ഹ്യൂണ്ടായ്

ന്യൂഡല്‍ഹി: തങ്ങളുടെ ഹാച്ച്ബാക്ക് കാറായ ഗ്രാന്‍ഡ് ഐ10 നിയോസിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കയാണ് ഹ്യുണ്ടായ്. 5,68,500 രൂപയാണ് പ്രാരംഭ വില (എക്‌സ്-ഷോറൂം).പെയിന്റ് ചെയ്ത ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളില്‍ പുതിയ സ്വെപ്റ്റ്ബാക്ക് ഡിസൈന്‍, ആര്‍15 ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ മോഡലിന് പുതിയ മുഖം നല്‍കുന്നു.

ഇന്റീരിയര്‍ ഫീച്ചറുകളുടെ ഒരു വലിയ പട്ടികയുമായാണ് പുതിയ ഗ്രാന്‍ഡ് ഐ10 നിയോസ്‌വരുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഉള്ള സ്മാര്‍ട്ട്കീ, പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വോയ്സ് റെക്കഗ്‌നിഷന്‍, റിയര്‍ എസി വെന്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഹ്യുണ്ടായി പുതിയതായി ചേര്‍ത്തിരിക്കുന്നു.

4-എയര്‍ബാഗുകള്‍, ടോപ്പ്-എന്‍ഡ് വേരിയന്റില്‍ കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള പാര്‍ക്കിംഗ് അസിസ്റ്റ്, പിന്‍ ക്യാമറ എന്നിവയാണ് സുരക്ഷ മുന്‍കരുതലുകള്‍.

പുതിയ ഗ്രാന്‍ഡ് i10 നിയോസ് വിവിധ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
പോളാര്‍ വൈറ്റ്
ടൈറ്റന്‍ ഗ്രേ
ഫയറി ചുവപ്പ്
ആല്‍ഫ ബ്ലൂ
ടൈഫൂണ്‍ വെള്ളി
ഫാന്റം ബ്ലാക്ക്

എന്നിവയാണ് അവ.ഫുട്വെല്‍ ലൈറ്റിംഗ്, പുതിയ ഗ്രേ അപ്ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡിലിനുള്ളില്‍ മെറ്റല്‍ ഫിനിഷ് തുടങ്ങിയ സവിശേഷതകളും ഇന്റീരിയറില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഗ്രാന്‍ഡ് ഐ10 നിയോസ് മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും – 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ സ്മാര്‍ട്ട് ഓട്ടോ എഎംടി, 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ + സിഎന്‍ജി 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയാണ് അവ.

എല്ലാ ഓപ്ഷനുകളും ആര്‍ഡിഇ കംപ്ലയിന്റും ഇ20 ഫ്യൂവല്‍ റെഡിയുമാണ്.

Pricing of Grand i10 Nios 2023 (ex-showroom):
 

VariantEraMagnaSportzAsta
1.2 Petrol MT₹ 5,68,500₹ 6,61,000₹ 7,19,900₹ 7,92,700
1.2 Petrol AMT ₹ 7,22,700₹ 7,73,700₹ 8,46,500
1.2 Petrol+CNG MT ₹ 7,56,000₹ 8,11,400

X
Top