നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ആദ്യ ഹൈഡ്രജൻ എക്സ്‌പ്രസ് മുംബൈ-പുണെ റൂട്ടിലോടിക്കാൻ പദ്ധതി

മുംബൈ: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എക്സ്‌പ്രസ് തീവണ്ടി മുംബൈ-പുണെ റൂട്ടിലോടിക്കാൻ പദ്ധതി തയ്യാറാക്കുന്നു. സാധ്യതാപഠനം നടത്താൻ റെയിൽവേ ബോർഡ് മധ്യറെയിൽവേക്ക്‌ നിർദേശം നൽകി.

ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. ഡീസലുപയോഗിച്ച് ഓടുന്ന ഡെമു (ഡീസൽ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനാണ് രൂപമാറ്റം വരുത്തി ഹൈഡ്രജൻ നിറച്ച് ഓടിക്കാനൊരുങ്ങുന്നത്.

ഇത്തരം ട്രെയിനുകൾ വരുന്നതോടെ ഇന്ധനച്ചെലവിനത്തിൽ റെയിൽവേക്ക്‌ വലിയ നേട്ടമുണ്ടാകും. ഒരു ഡെമു ട്രെയിനിനുപകരം ഹൈഡ്രജൻ ട്രെയിൻ ഓടുന്നതിലൂടെ മാത്രം ഇന്ധനയിനത്തിൽ ഒരുവർഷം 2.3 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കണക്ക്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേധാ സെർവോ ഡ്രൈവ്‌സെന്ന കമ്പനിയാണ് റെയിൽവേക്കുവേണ്ടി ഹൈഡ്രജൻ ട്രെയിൻ നിർമിക്കുന്നത്. ജർമനിയിൽ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് സ്വയം വികസിപ്പിച്ച് പരീക്ഷിക്കുന്നത്.

ഹരിയാണയിലെ സോണിപത്ത്-ജിന്ദ് റൂട്ടിൽ ട്രെയിനിന്റെ പരീക്ഷണയോട്ടം ആറുമാസത്തിനുള്ളിൽ നടക്കും. അതിനുശേഷമായിരിക്കും മുംബൈ-പുണെ റൂട്ടിലെ പരീക്ഷണയോട്ടം. 2025-ൽ മുംബൈ-പുണെ റൂട്ടിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മധ്യ റെയിൽവേ പറയുന്നു.

ഇതോടൊപ്പം സിംല, മഹാരാഷ്ട്രയിലെ മാത്തേരാൻ തുടങ്ങിയ ഹിൽസ്റ്റേഷനുകളിലെ നാരോ ഗേജ് ലൈനിലും ഇതോടിക്കും.

എന്തുകൊണ്ട് മുംബൈ-പുണെ റൂട്ട്

ഹൈഡ്രജൻ തീവണ്ടികൾ സഞ്ചരിക്കുന്ന പരമാവധി ദൂരം നിലവിൽ കണക്കാക്കുന്നത് 1000 കിലോമീറ്ററാണ്. 15 ശതമാനമെങ്കിലും ഇന്ധനം ടാങ്കിൽ ബാക്കിയുണ്ടാവണമെന്ന കണക്കിൽ 800 കിലോമീറ്ററാക്കിയിത് ചുരുക്കണം.

മുംബൈയിൽനിന്ന് പുണെയിൽപ്പോയി തിരിച്ചുവരാൻ ഏകദേശം 400 കിലോമീറ്ററാണ് ദൈർഘ്യം. തീവണ്ടി മടങ്ങിയെത്തിയശേഷം ഇന്ധനം നിറച്ചാൽ മതിയെന്നതാണ് ഈ റൂട്ട് തിരഞ്ഞെടുക്കാനുള്ള ഒരു കാരണം.

റെയിൽവേയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മുംബൈയിൽ ഹൈഡ്രജൻ നിറയ്ക്കാനുള്ള സംവിധാനം ഒരുക്കാമെന്നതാണ് മറ്റൊരു കാരണം. ദിവസേന ആറുതീവണ്ടികൾ ഓടുന്ന തിരക്കുള്ള റൂട്ടാണ് മുംബൈ-പുണെ റൂട്ട് എന്നതാണ് മറ്റൊരു കാരണം.

ടാങ്കിൽ ഹൈഡ്രജൻ നിറയ്ക്കാൻ സമയമെടുക്കുമെന്നതിനാൽ ദീർഘദൂര വണ്ടികൾക്കായി തത്കാലമിത് പരീക്ഷിക്കില്ല.

ഡെമു ട്രെയിനുകളുടെ പരമാവധിവേഗം മണിക്കൂറിൽ 130 കിലോമീറ്ററായതിനാൽ ഹൈഡ്രജൻ ട്രെയിനുകളുടെ വേഗവും ഇതിനെക്കാൾ കൂടില്ല. അതിസുരക്ഷ ഒരുക്കുന്നതിന് ഇരട്ടപാളികളുള്ള ടാങ്കുകളിലാകും ഹൈഡ്രജൻ നിറയ്ക്കുക.

രാജ്യത്ത് വികസിപ്പിച്ച വന്ദേഭാരത് റേക്കുകളിൽ (വണ്ടികൾ) വേണ്ട മാറ്റംവരുത്തി ഹൈഡ്രജൻ ട്രെയിനുകളാക്കി മാറ്റാനുള്ള ആലോചനയുമുണ്ട്.

X
Top