ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഒന്നാംപാദം: അറ്റാദായം 8 ശതമാനമുയര്‍ന്നു

ന്യൂഡല്‍ഹി: എഫ്എംസിജി ഭീമനായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2472 കോടി രൂപയാണ് സ്റ്റാന്റലോണ്‍ നികുതി കഴിച്ചുള്ള ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനം അധികം.

അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ ലാഭം 10 ശതമാനം കുറവാണ്. മൊത്തം വരുമാനം 6.4 ശതമാനമുയര്‍ന്ന് 15.333 കോടി രൂപയായപ്പോള്‍ ആഭ്യന്തര വളര്‍ച്ച 3 ശതമാനം മാത്രമാണ്. അറ്റാദായവും വരുമാനവും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. യഥാക്രമം 2581 കോടി രൂപയും 15477 കോടി രൂപയുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്ന ലാഭവും വരുമാനവും.

ആഭ്യന്തര വളര്‍ച്ചയും പ്രതീക്ഷകള്‍ക്ക് താഴെയാണ്. എബിറ്റ 8.6 ശതമാനമുയര്‍ന്ന് 3521 കോടി രൂപയാട്ടുണ്ട്. എബിറ്റ മാര്‍ജിന്‍ 40 ബിപിഎസ് വര്‍ദ്ധിച്ച് 23.6 ശതമാനം.

ഗാര്‍ഹിക പരിചരണ വിഭാഗം 10 ശതമാനം വര്‍ധന പ്രകടമാക്കിയതായി കമ്പനി അറിയിക്കുന്നു. എന്നാല്‍ സൗന്ദര്യ,വ്യക്തി പരിചരണ വിഭാഗം 4.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

X
Top