നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വൻ കുതിപ്പ്; ആസ്തി 81 ലക്ഷം കോടിയിലെത്തി

ന്യൂഡൽഹി: ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം 2025ൽ ചരിത്രപരമായ മുന്നേറ്റം നടത്തി. ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തവും എസ്‌.ഐ.പി വഴിയുള്ള റെക്കോഡ് നിക്ഷേപവും കാരണം മ്യൂച്വൽ ഫണ്ടുകളുടെ ആകെ ആസ്തി 81 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി.

2025ൽ മാത്രം ഏകദേശം 14 ലക്ഷം കോടി രൂപയുടെ വർധനയാണ് ആസ്തിയിൽ ഉണ്ടായത്. നവംബർവരെയുള്ള കണക്കാണിത്. 2024 അവസാനം 67 ലക്ഷം കോടി രൂപയായിരുന്നത് 2025 നവംബർ ആയപ്പോഴേക്കും 81 ലക്ഷം കോടി രൂപയായി. വർധന 21 ശതമാനം. ഈ വർഷം മാത്രം നിക്ഷേപകരുടെ എണ്ണം 3.36 കോടി കൂടി.

എസ്‌.ഐ.പി (തവണകളായി നിക്ഷേപിക്കുന്ന രീതി) വഴി മാത്രം 2025ൽ മൂന്നു ലക്ഷം കോടി രൂപ നിക്ഷേപമായി എത്തിയതായും മ്യൂച്വൽ ഫണ്ട് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് പരിശോധിച്ചാൽ മ്യൂച്വൽ ഫണ്ട് മേഖലയുടെ ആസ്തിയിൽ 50 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്.

X
Top