പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

രാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ്‌ വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്‌

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് സബ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ട്രസ്റ്റ് വഴിയുള്ള സംഭാവനകളില്‍ വൻകുതിപ്പ്.

കഴിഞ്ഞ സാമ്പത്തികവർഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് പാർട്ടികള്‍ക്ക് കിട്ടിയത്. അതിന് തൊട്ടുമുൻപുള്ള വർഷം (2022-23) 263 കോടിയായിരുന്നു ലഭിച്ചത്.

പ്രൂഡന്റ് ട്രസ്റ്റ് വഴി ആകെ ലഭിച്ചതില്‍ ഭൂരിഭാഗവും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ്. പ്രൂഡന്റിന് ലഭിച്ച തുക ആറ് പാർട്ടികള്‍ക്കാണ് ലഭിച്ചത്.

ബി.ജെ.പി.ക്ക് 723.8 കോടി, കോണ്‍ഗ്രസിന് 156.4 കോടി, ബി.ആർ.എസിന് 85 കോടി, വൈ.എസ്.ആർ. കോണ്‍ഗ്രസിന് 72.5 കോടി, ടി.ഡി.പി.ക്ക് 33 കോടി, ജനസേനാപാർട്ടിക്ക് അഞ്ചുകോടി.

ബോണ്ട് പദ്ധതി നിലവില്‍വന്ന 2018 മുതല്‍ ട്രസ്റ്റ് വഴിയുള്ള സംഭാവനകള്‍ കുറഞ്ഞിരുന്നു.

X
Top