കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യൻ കാർ കമ്പനികൾ

കൊച്ചി: യാത്രാ വാഹനങ്ങളുടെ ആഗോള നിർമ്മാണ കേന്ദ്രമായി ഇന്ത്യ അതിവേഗം കുതിച്ചുയരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ കയറ്റുമതി 2.68 ലക്ഷം യൂണിറ്റുകളായാണ് ഉയർന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 6.72 ലക്ഷം കാറുകളാണ് വിദേശ വിപണിയിലെത്തിയത്. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 2.68 ലക്ഷം വാഹനങ്ങളുടെ വർദ്ധനയാണ് ദൃശ്യമായത്.

രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ സംഘടനയുടെ കണക്കുകളനുസരിച്ച് 2020-21 വർഷത്തിൽ ഇന്ത്യൻ കമ്പനികൾ 4.05 ലക്ഷം വാഹനങ്ങളാണ് കയറ്റി അയച്ചത്. 2021-22 വർഷത്തിൽ കയറ്റുമതി 5.78 ലക്ഷം യൂണിറ്റുകളായും 2022-23 വർഷത്തിൽ 6.63 ലക്ഷവുമായും ഉയർന്നു.

മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ കാർ കയറ്റുമതിയുടെ 70 ശതമാനം വാഹിതം മാരുതി സുസുക്കിയ്ക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് 2.68 ലക്ഷം വാഹനങ്ങളാണ് വിദേശ വിപണിയിൽ വിറ്റഴിച്ചത്.

പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതും മറ്റൊരു ജാപ്പനീസ് കാർ കമ്പനിയായ ടൊയോട്ട കിർലോസ്ക്കറുമായുള്ള വിപണന പങ്കാളിത്തവുമാണ് മികച്ച നേട്ടമുണ്ടാക്കാൻ മാരുതി സുസുക്കിയെ സഹായിച്ചത്.

നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന വിവിധ കാറുകൾ നൂറിലധികം രാജ്യങ്ങളിലേക്കാണ് മാരുതി സുസുക്കി കയറ്റി അയക്കുന്നത്. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചിലി, മെക്സിക്കോ എന്നീ വിപണികളിലേക്കാണ് പ്രധാനമായും മാരുതി കാറുകൾ വില്പന നടത്തുന്നത്.

ഇന്ത്യയിൽ നിർമ്മിക്കുന്ന ഗ്രാൻഡ് വിറ്റാര, ബലനോ, ഡിസയർ, സ്വിഫ്റ്റ്, എർട്ടിഗ തുടങ്ങിയ മോഡലുകൾ വിദേശ വിപണികളിൽ വൻഹിറ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതിയുടെ കയറ്റുമതി 2.81 ലക്ഷം കാറുകൾ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മുൻനിര കമ്പനിയായ മാരുതി സുസുക്കി 2.81 ലക്ഷം കാറുകളാണ് കയറ്റി അയച്ചത്. മുൻവർഷത്തേക്കാൾ കയറ്റുമതിയിൽ പത്ത് ശതമാനം വർദ്ധനയുണ്ടായി.

മറ്റൊരു പ്രമുഖ കമ്പനിയായ ഹ്യുണ്ടായുടെ കയറ്റുമതി ഇക്കാലയളവിൽ ഏഴ് ശതമാനം ഉയർന്ന് 1.63 ലക്ഷം യൂണിറ്റുകളായി.

X
Top