ഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നു

മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയില്‍ വന്‍ വളര്‍ച്ച

മുംബൈ: ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ആസ്‌തിയില്‍ വലിയ വളര്‍ച്ചയാണ്‌ 2025ല്‍ ഉണ്ടായത്‌. മ്യൂച്വല്‍ ഫണ്ടുകളാണ്‌ ഏറ്റവും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയത്‌. മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരികളിലെ ആസ്‌തി 2025ല്‍ 43.34 ലക്ഷം കോടി രൂപയില്‍ നിന്നും 52.25 ലക്ഷം കോടി രൂപയായി വളര്‍ന്നു. 20.6 ശതമാനമാണ്‌ വളര്‍ച്ച.

ഓഹരികളും കടപ്പത്രങ്ങളും ഉള്‍പ്പെടെ മൊത്തം ആസ്‌തി കണക്കിലെടുത്താല്‍ വളര്‍ച്ച 23.24 ശതമാനമാണ്‌. 59.35 ലക്ഷം കോടിയില്‍ നിന്നും 73.21 ലക്ഷം കോടി രൂപയായാണ്‌ ആസ്‌തി വളര്‍ന്നത്‌. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തത്തിലുണ്ടായ വര്‍ധനയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തി ഉയരുന്നതിന്‌ വഴിവെച്ചത്‌.

ഇന്‍ഷുറന്‍സ്‌ കമ്പനികളുടെയും പെന്‍ഷന്‍ ഫണ്ടുകളുടെയും ഓഹരികളിലെ ആസ്‌തി യഥാക്രമം 12.6 ശതമാനവും 66 ശതമാനവുമാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ 26.81 ലക്ഷം കോടി രൂപയും പെന്‍ഷന്‍ഫണ്ടുകള്‍ക്ക്‌ 4.38 ലക്ഷം കോടി രൂപയും ഓഹരികളില്‍ നിക്ഷേപമുണ്ട്‌.

ഇന്‍ഷുറന്‍സ്‌ കമ്പനികളും പെന്‍ഷന്‍ ഫണ്ടുകളും ചേര്‍ന്ന്‌ 1.4 ലക്ഷം കോടി രൂപയാണ്‌ ഓഹരി വിപണിയില്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചത്‌.

X
Top