അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വൻ ഇടിവ്

കൊച്ചി: ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ വൻ ഇടിവ്. ഇരു രാജ്യങ്ങളുടെയും വ്യാപാരനയത്തിൽ വന്ന മാറ്റങ്ങളാണ് കയറ്റുമതിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ നാലുവർഷങ്ങളിലായാണ് യുഎസിലേക്കുള്ള കയറ്റുമതിയിൽ കുറവുണ്ടായതെങ്കിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇത് രൂക്ഷമായി.
ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ തീരുവ നിലവിൽ വന്നതോടെ സെപ്റ്റംബറിൽ കയറ്റുമതിയിൽ 74 ശതമാനം എന്ന റെക്കോഡ് ഇടിവുണ്ടായി.

2021-22 സാമ്പത്തിക വർഷം ആദ്യ ആറുമാസത്തെ കണക്കെടുത്താൽ ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന അന്താരാഷ്ട്ര വിപണിയായിരുന്നു യുഎസ് (38.8 ശതമാനം). ഈ കാലയളവിൽ യുഎഇയിലേക്കുള്ള കയറ്റുമതി 11.2 ശതമാനം മാത്രമായിരുന്നു.

ഇക്കാര്യത്തിൽ യുഎഇയെക്കാൾ മുന്നിലായിരുന്നു ഹോങ്‌കോങ് (25.8 ശതമാനം). എന്നാൽ, 2025-26 സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ യുഎസിലേക്കുള്ള കയറ്റുമതി വിഹിതം 19.4 ശതമാനമായി കുറഞ്ഞു.

യുഎസിനു പകരക്കാരനായി യുഎഇയെ രാജ്യത്തെ കയറ്റുമതിക്കാർ തിരഞ്ഞെടുത്തതോടെ അവിടേക്കുള്ള കയറ്റുമതി വിഹിതം 33 ശതമാനമായി ഉയർന്നു. ഹോങ്‌കോങ് 20.4 ശതമാനം വിഹിതത്തോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

X
Top