തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വന്‍കിട ബില്‍ഡര്‍മാര്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റുചെയ്ത റെസിഡന്‍ഷ്യല്‍ ബില്‍ഡര്‍മാര്‍ ഏകദേശം 25% വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സിന്റെ സമീപകാല പഠനം വ്യക്തമാക്കുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 10-15% ആകും. മൂലധന ചെലവും ഉയര്‍ന്ന പലിശയും കാരണം താങ്ങാവുന്ന വില നിശ്ചയിക്കാന്‍ ബില്‍ഡര്‍മാര്‍ക്കായിട്ടില്ല. എന്നിട്ടും വളര്‍ച്ച നേടാനാകുമെന്നാണ് ക്രിസില്‍ പറയുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി പുനഃസ്ഥാപിച്ചതും പണപ്പെരുപ്പ സമ്മര്‍ദ്ദവും മറ്റ് ഭീഷണികളാണ്.

”ഞങ്ങള്‍ പരിശോദിച്ച പുതിയ ലോഞ്ചുകളുടെ 40-45% വന്‍കിട ബില്‍ഡര്‍മാരുടേതാണ്. അവരുടെ വിപണി വിഹിതം ഏകദേശം 24% ആയി വര്‍ദ്ധിക്കും.അടുത്ത സാമ്പത്തികവര്‍ഷം ഇത് 25 ശതമാനവുമാകും,’ ക്രിസില്‍ ഡയറക്ടര്‍ ഗൗതം ഷാഹി പറഞ്ഞു.

മുംബൈ മെട്രോപൊളിറ്റന്‍ മേഖല, ദേശീയ തലസ്ഥാന മേഖല, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം റെസിഡന്‍ഷ്യല്‍ വില 6-10% വും അടുത്ത ആറ് നഗരങ്ങളില്‍ 3-5% വും ഉയരുമെന്ന് ക്രിസില്‍ പ്രതീക്ഷിക്കുന്നു.

അസംസ്‌കൃത വസ്തുക്കള്‍, തൊഴില്‍, ഭൂമി ചെലവുകള്‍ എന്നിവ വര്‍ധിക്കുന്നതും താരതമ്യേന അനുകൂലമായ ഡിമാന്‍ഡ്-സപ്ലൈ ഡൈനാമിക്‌സുമാണ് കാരണം. മികച്ച ആറ് നഗരങ്ങളിലെ ഇന്‍വെന്ററി ലെവലുകള്‍ ശരാശരി 2.5 വര്‍ഷമായി കുറഞ്ഞു.

പുതിയ ലോഞ്ചുകള്‍ കുറവായതും ആരോഗ്യകരമായ ഡിമാന്‍ഡുമാണ് കാരണം. അടുത്ത 2-3 വര്‍ഷങ്ങളില്‍ 2.5-2.75 വര്‍ഷ ഇന്‍വെന്ററി ലെവലുകള്‍ ഉണ്ടാകുമെന്ന് പഠനം പറയുന്നു. കൂടാതെ, പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഘടനയില്‍ മാറ്റം വന്നിട്ടുണ്ട്.

ലക്ഷ്വറി ഇന്‍വെന്ററി, അല്ലെങ്കില്‍ വീടുകളുടെ വില 1.5 കോടി രൂപയ്ക്ക് മുകളിലുള്ളത് ഇപ്പോള്‍ 40-45% വിറ്റുപോകുന്നു.

പാന്‍ഡെമിക്കിന് മുമ്പ് ഇത് 25-30% മാണ്. അതേസമയം താങ്ങാനാവുന്ന ഭവനങ്ങളുടെ വിഹിതം 40 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വീടുകള്‍ ഏകദേശം 30% ല്‍ നിന്ന് ഏകദേശം 10% ആയി കുറഞ്ഞു.

X
Top