ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

രൂപയുടെ ഇടിവ് നിങ്ങളെ എങ്ങിനെ ബാധിക്കും?

മുംബൈ: ഡോളറിനെതിരെ രൂപ ഇന്ന് റെക്കോര്‍ഡ് നിലവാരമായ 80.13 ലേയ്ക്ക് വീണു. പണപ്പെരുപ്പം കുറയ്ക്കാനായി ഫെഡ് റിസര്‍വ് കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചതോടെ ഡോളര്‍ ഉയരുകയും രൂപ ഇടിയുകയുമായിരുന്നു. ആഗോള ഓഹരി വിപണികളുടെ തകര്‍ച്ചയോടൊപ്പം ബോണ്ട് യീല്‍ഡ് ഉയര്‍ച്ച കൈവരിച്ചു.

ദുര്‍ബലമായ രൂപ നിങ്ങളെ ബാധിക്കുന്ന വിധം ചുവടെ:

1 ഇറക്കുമതി ചെലവേറിയതാകും
ഇത് ഉപഭോക്താക്കള്‍ക്ക് മേല്‍ ഉയര്‍ന്ന വിലയുടെ ഭാരം ചുമത്തും. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഫലമായി ഇറക്കുമതി ചെലവ് ഏറിയാല്‍ ഭക്ഷ്യ എണ്ണകള്‍ മുതല്‍ കാറുകളും വീട്ടുപകരണങ്ങളും വരെയുള്ള എല്ലാത്തിനും വില കൂടും.

2 ക്രൂഡ് + ഡോളര്‍ = ഇരട്ട കുഴപ്പം
ലോകത്തെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയില്‍ ഇതിനകം ബാരലിന് 100 ഡോളറിന് അടുത്താണ്. അത്രയധികം രൂപ ഡോളറിലേയ്ക്ക് മാറ്റിയാണ് ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യേണ്ടിവരിക. ഇത് ക്രൂഡ് ഓയില്‍ വിലകയറ്റത്തിനും തുടര്‍ന്ന് പണപ്പെരുപ്പത്തിനും കാരണമാകും. അതേസമയം ആനുപാതികമായി രൂപയുടെ വിലയിടിയുകയും ചെയ്യും. ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യവും വിപരീത അനുപാതത്തിലാണ്.

3.നാണയപ്പെരുപ്പം കുതിച്ചുയരുന്നു
വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ഉല്‍പ്പന്ന വിലയും ക്രൂഡ് ഓയിലും പണപ്പെരുപ്പത്തിലേയ്ക്ക് നയിക്കുന്നു. പണപ്പെരുപ്പം കുറയ്ക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശനിരക്ക് ഇതിനോടകം 140 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രബാങ്ക് പലിശനിരക്കുയര്‍ത്തുന്നത് ഇഎംഐ ഉയര്‍ത്തും.

4.വ്യാപാര കമ്മി
ഐടി, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകള്‍ക്ക് രൂപയുടെ ഇടിവ് ഗുണംചെയ്യും. അതേസമയം, എണ്ണ വിപണന സ്ഥാപനങ്ങള്‍, സ്റ്റീല്‍ കമ്പനികള്‍ തുടങ്ങിയ ഇറക്കുമതിക്കാര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടിവരും. ഇറക്കുമതി ചെലവേറിയതാകുന്നതോടെ വ്യാപാര കമ്മി വര്‍ധിക്കും.

5.വിദേശ വിദ്യാഭ്യാസം

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് വിദേശ വിദ്യാഭ്യാസം കൂടുതല്‍ ചെലവേറിയതാക്കും. വിദേശ സ്ഥാപനങ്ങള്‍ ഫീസായി ഈടാക്കുന്ന ഓരോ ഡോളറിനും കൂടുതല്‍ രൂപ മുടക്കേണ്ടിവരും. മാത്രമല്ല, ആര്‍ബിഐയുടെ പലിശ നിരക്ക് വര്‍ദ്ധനയെത്തുടര്‍ന്ന് വിദ്യാഭ്യാസ വായ്പകളും ചെലവേറിയതായി മാറിയിരിക്കുന്നു.

6.വിദേശ യാത്ര

കോവിഡ്19 കേസുകള്‍ കുറഞ്ഞതോടെ, ജോലിക്കും വിനോദത്തിനും വേണ്ടിയുള്ള യാത്രകള്‍ കൂടിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അവ കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നു.

7.പണമയയ്ക്കല്‍

നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) രൂപ കൂടുതല്‍ അയയ്ക്കും. അത് നിക്ഷേപം വര്‍ധിപ്പിക്കും.

X
Top