തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഭവനവായ്പകൾ കൂടുതൽ ദക്ഷിണേന്ത്യയിൽ

ന്യൂഡൽഹി: ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനൽ ഹൗസിങ് ബാങ്കിന്റെ റിപ്പോർട്ട്.

കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.04 ലക്ഷം കോടി രൂപയാണ് ധനകാര്യസ്ഥാപനങ്ങൾ ഭവനവായ്പ നൽകിയത്.

നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ഇത് 1.43 ലക്ഷം കോടി. ദക്ഷിണേന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വായ്പകൾ ലഭ്യമായത് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്.

ആകെ ഭവനവായ്പകളുടെ 91 ശതമാനവും കേരളമടക്കം 14 സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 2023–24ൽ അനുവദിച്ച ഭവനവായ്പ: 25,144 കോടി രൂപ.

X
Top