ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

2026 സാമ്പത്തിക വർഷത്തിൽ ഹോണ്ട 63.69 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026 സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയോടെ ആകെ 63.69 ലക്ഷം യൂണിറ്റുകളുടെ വിൽപനയാണ് കമ്പനി നടത്തിയത്.

2026 മാർച്ചിൽ മാത്രം 5,49,145 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് സാധിച്ചു. ഇതിൽ 5,12,303 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 36,842 യൂണിറ്റുകൾ കയറ്റുമതിയിലുമാണ് രേഖപ്പെടുത്തിയത്.

മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മാർച്ചിലെ വിൽപനയിൽ 29 ശതമാനത്തിൻ്റെ വൻ വർധനവാണ് ഉണ്ടായത്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 57,49,275 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 6,20,229 യൂണിറ്റുകൾ കയറ്റുമതി വിപണിയിലും വിറ്റഴിച്ചു.

ഉപഭോക്താക്കളുടെ വിശ്വാസവും വിപണിയിലെ അനുകൂല സാഹചര്യവുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രയൊരുക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലുടനീളമുള്ള ഏഴായിരത്തിലധികം ടച്ച് പോയിന്റുകൾ വഴി മികച്ച സേവനം ഉറപ്പാക്കുമെന്നും ഹോണ്ട അറിയിച്ചു.

X
Top