
മുംബൈ: ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനിയുടെ ഓഹരിയില്‍ തിങ്കളാഴ്ച 1307 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ നടന്നു. 1190 രൂപ നിരക്കില്‍ കമ്പനിയിലെ 1.09 കോടി ഓഹരികള്‍ അഥവാ 10.6 ശതമാനം പങ്കാളിത്തമാണ് കൈമാറിയത്.
റിപ്പോര്‍ട്ടനുസരിച്ച് വാര്‍ബര്‍ഗ് പിന്‍കസിന്റെ വിഭാഗമായ ഓറഞ്ച് ക്ലോവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ബിവി തങ്ങളുടെ കമ്പനിയിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചിട്ടുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസായിരുന്നു ബുക്ക് റണ്ണര്‍. ജൂണ്‍പാദത്തിലെ എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 10.4 ശതമാനം പങ്കാളിത്തമാണ് ഓറഞ്ച് ക്ലോവ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് കമ്പനിയിലുള്ളത്.
കമ്പനിയിലെ പ്രമോട്ടര്‍ ഹോള്‍ഡിംഗ് 12.4 ശതമാനമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 37.2 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 21.9 ശതമാനവും കൈയ്യാളുമ്പോള്‍ പൊതു ഓഹരി പങ്കാളിത്തം 28.5 ശതമാനം.
കമ്പനി ഒന്നാംപാദത്തില്‍ 118.8 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35.5 ശതമാനം കൂടുതലാണ്. അറ്റ പലി വരുമാനം 32.8 ശതമാനമയുര്‍ന്ന് 194 കോടി രൂപയായപ്പോള്‍ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 28.6 ശതമാനം കൂടി 13479 കോടി രൂപ.
കമ്പനി ഓഹരി 6 ശതമാനമുയര്‍ന്ന് 1272 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.