റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

635 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി എച്ച്എംടി ലിമിറ്റഡ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 635.12 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി എച്ച്എംടി ലിമിറ്റഡ്. 2021 മാർച്ച് പാദത്തിൽ 1.75 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു കമ്പനിക്ക്. അതേസമയം, കഴിഞ്ഞ നാലാം പാദത്തിലെ കമ്പനിയുടെ വിൽപ്പന 2021 മാർച്ച് പാദത്തിലെ 85.38 കോടി രൂപയിൽ നിന്ന് 3.92 ശതമാനം ഇടിഞ്ഞ് 82.03 കോടി രൂപയായി കുറഞ്ഞു. കൂടാതെ, 2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ എച്ച്എംടി ലിമിറ്റഡിന്റെ അറ്റാദായം 532.19 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷത്തിൽ 109.75 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു കമ്പനിക്ക്.

എന്നാൽ പ്രസ്തുത കാലയളവിൽ സ്ഥാപനത്തിന്റെ വില്പന 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 203.52 കോടിയിൽ നിന്ന് 13.65 ശതമാനം ഇടിഞ്ഞ് 175.74 കോടി രൂപയായി. കമ്പനിയുടെ ഓഹരികൾ 4.96 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 23.30 രൂപയിലെത്തി. യന്ത്രോപകരണങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എച്ച്എംടി ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ മെഷീൻ ടൂൾസ്, വാച്ചുകൾ, ബെയറിംഗ്, ട്രാക്ടറുകൾ, പ്രിന്റിംഗ് മെഷിനറി, ഫുഡ് പ്രോസസ്സിംഗ് മെഷിനറി എന്നിവ ഉൾപ്പെടുന്നു.

X
Top