അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

7 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത് എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഓഹരി

മുബൈ: എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 7 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. 625 രൂപയ്ക്കാണ് ഓഹരി എക്സ്ചേഞ്ചിലെത്തിയത്. 585 രൂപയായിരുന്നു ഇഷ്്യുവില.

അതേസമയം കമ്പനി ഐപിഒയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭ്യമായിരുന്നത്. 1.62 മടങ്ങ് മാത്രമാണ് ഇഷ്യു സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ചില്ലറ നിക്ഷേപകര്‍ തങ്ങള്‍ക്ക് അലോട്ട് ചെയ്ത ഓഹരിയുടെ 96 ശതമാനം മാത്രം സബ്സ്‌ക്രൈബ് ചെയ്തപ്പോള്‍ നിക്ഷേപ സ്ഥാപനങ്ങള്‍ 1.74 മടങ്ങ് അധികവും ഉയര്‍ന്ന സമ്പത്തുള്ള വ്യക്തികള്‍ (എച്ച്എന്‍എ) 2.97 മടങ്ങ് അധികവും സബ്സ്‌ക്രിപ്ഷന്‍ നടത്തി.

ശീതീകരിച്ച എരുമ ഇറച്ചിയും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍ക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ്. കമ്പനി പബ്ലിക് ഇഷ്യുവിലൂടെ 480 കോടി രൂപ സമാഹരിച്ചു. ഒരു ഓഹരിക്ക് 555-585 രൂപയായിരുന്നു ഓഫറിന്റെ പ്രൈസ് ബാന്‍ഡ്.

X
Top