ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

1 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഹിന്ദുസ്ഥാൻ സിങ്ക്

ഡൽഹി: ഖനന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാൻ ഹിന്ദുസ്ഥാൻ സിങ്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കും. പദ്ധതിയുടെ ഭാഗമായി 2050-ഓടെ നെറ്റ്-സീറോ എന്റിറ്റിയായി മാറുക എന്ന ലക്ഷ്യത്തോടെ കമ്പനി, അതിന്റെ എല്ലാ ഖനന ഉപകരണങ്ങളും ഘട്ടം ഘട്ടമായി ബാറ്ററി-ഓപ്പറേറ്റഡ് ഇലക്ട്രിക് വാഹനങ്ങളാക്കി (ഇവി) മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. വേദാന്ത ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്. കമ്പനിയിൽ വേദാന്തയ്ക്ക് 64.9% ഓഹരിയുള്ളപ്പോൾ, സർക്കാരിന് 29.5% ഓഹരിയുണ്ട്. നിലവിൽ ഇന്ത്യയുടെ പ്രാഥമിക സിങ്ക് വിപണിയിൽ കമ്പനിക്ക് ഏകദേശം 80% വിപണി വിഹിതമുണ്ട്.

ഭൂഗർഭ ഖനനത്തിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സർവീസ് ഉപകരണങ്ങൾ, ഫ്രണ്ട്-ലൈൻ ഫ്ലീറ്റ്, യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിന് ആഗോള നിർമ്മാതാക്കളായ നോർമെറ്റ്, എപിറോക്ക് എന്നിവയുമായി അടുത്തിടെ ഒരു പ്രാരംഭ കരാർ ഒപ്പിട്ടതായി ഹിന്ദുസ്ഥാൻ സിങ്ക് അതിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. ഫോസിൽ ഇന്ധനത്തിൽ നിന്ന് ഗ്രീൻ ഗ്രിഡ് വൈദ്യുതിയിലേക്ക് ഘട്ടം ഘട്ടമായി പൂർണ്ണമായും മാറാനുള്ള പദ്ധതിയുമായി താപവൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടാനുള്ള ദിശയിലേക്ക് നീങ്ങുന്ന കമ്പനി, ഉടൻ തന്നെ 200 മെഗാവാട്ട് ശേഷിയുള്ള ദീർഘകാല കാപ്ടീവ് റിന്യൂവബിൾ പവർ ഡെവലപ്‌മെന്റ് പ്ലാനിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഊർജ്ജ ആവശ്യകതയുടെ 50% നികത്തുന്നതിന് പുനരുപയോഗ ഊർജ്ജം വർദ്ധിപ്പിക്കാൻ ഹിന്ദുസ്ഥാൻ സിങ്ക് പദ്ധതിയിടുന്നു. കമ്പനിക്ക് ഇപ്പോൾ 273.5 മെഗാവാട്ടിന്റെ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദന ശേഷിയുണ്ട്. കൂടാതെ ഖനനം ചെയ്ത ലോഹ ഉൽപ്പാദന ശേഷി പ്രതിവർഷം 1.2 മില്യൺ ടണ്ണിൽ നിന്ന് (എംടിപിഎ) 1.5 മില്യൺ ടണ്ണായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. 

X
Top