
മുംബൈ: മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് വേദാന്തയുടെ സബ്‌സിഡിയറിയായ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി ഒരു ശതമാനത്തോളം ഇടിഞ്ഞു. 2234 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനം കുറവാണ്.
വരുമാനം 4.4 ശതമാനം താഴ്ന്നപ്പോള്‍ 50 ശതമാനത്തിന്റെ ഇബിറ്റ മാര്‍ജിന്‍ നിലനിര്‍ത്താനായി. ഇത് കമ്പനിയുടെ കോസ്റ്റ് മാനേജ്‌മെന്റ്ും പ്രവര്‍ത്ത ശേഷിയും അടയാളപ്പെടുത്തുന്നു.
നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 4 ശതമാനമാണ് കമ്പനി ഓഹരി ഉയര്‍ന്നത്. അതേസമയം രണ്ടാഴ്ചയായി 2 ശതമാനത്തിലധികം ഇടിഞ്ഞു. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും മികച്ച മാര്‍ജിന്‍ നേടാനായത് കമ്പനിയുടെ കരുത്തിനെയും ശേഷിയേയും കാണിക്കുന്നതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സന്ദീപ് മോഡി പറഞ്ഞു.