കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അറ്റാദായം ആറ് ശതമാനം ഉയര്‍ത്തി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2768 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണ്.

വളര്‍ച്ചാ അളവ് വര്‍ധിപ്പിച്ചതും കുറഞ്ഞ നികുതി ചെലവുകളുമാണ് അറ്റാദായം വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. മൊത്തം വില്‍പന വരുമാനം 5 ശതമാനം ഉയര്‍ന്ന് 16323 കോടി രൂപയായി. അതേസമയം ഇബിറ്റ 3744 കോടി രൂപയില്‍ നിന്നും 3718 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്.

ഇബിറ്റ മാര്‍ജിന്‍ 130 ബേസിസ് പോയിന്റ് കുറഞ്ഞ് 22.8 ശതമാനമായി. നിക്ഷേപം വര്‍ദ്ധിപ്പിച്ചതാണ് മാര്‍ജിന്‍ കുറയ്ക്കാന്‍ കാരണമായത്. എങ്കിലും ഇത് പ്രതീക്ഷിച്ച തോതിലാണ്.

വരുമാന പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനി ഓഹരിയില്‍ മുന്നേറ്റം പ്രകടമായി. 4.46 ശതമാനം ഉയര്‍ന്ന് 2546 രൂപയിലാണ് ഓഹരിയുള്ളത്

കഴിഞ്ഞ ഒരുമാസത്തില്‍ 8.87 ശതമാനം ഉയര്‍ന്ന ഓഹരി ഒരു വര്‍ഷത്തില്‍ 5.22 ശതമാനം ഇടിഞ്ഞു. 39 ഓളം അനലിസ്റ്റുകള്‍ ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗ് നല്‍കുന്നു.

X
Top