ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എച്ച് യുഎല്‍ സിഎഫ്ഒ

മുംബൈ: ഉപഭോഗം മെച്ചപ്പെടുന്നതിനൊപ്പം, വളര്‍ച്ചാ ചാനലുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഒരുങ്ങുന്നു. സാമ്പത്തിക വര്‍ഷം 2026ന്റെ ആദ്യ പകുതി മുന്‍വര്‍ഷത്തേക്കാള്‍ മെച്ചമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ സിഎഫ്ഒ റിതേഷ് തിവാരി ഈ കാര്യങ്ങള്‍ വിശദീകരിച്ചു.

ഭക്ഷ്യവില കുറയല്‍, റിപോ നിരക്ക് സ്ഥിരത, കര്‍ഷക വരുമാനം മെച്ചപ്പെടല്‍ എന്നിവ ഉപഭോഗം ഉത്തേജിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം 4 ശതമാനം വില്‍പന വളര്‍ച്ച പ്രതീക്ഷിക്കുന്നു.

എന്നാല്‍ വളര്‍ച്ച 6-7 ശതമാനം വരെ ഉയരാനുള്ള സാധ്യത പരിമിതമാണ്. കമ്പനിയുടെ ഗ്രോസ് മാര്‍ജിന്‍ മെച്ചപ്പെട്ടാല്‍ അതു മുഴുവന്‍ ബിസിനസിലേക്ക് തിരിച്ചുനിക്ഷേപിക്കും.ഹോര്‍ലിക്‌സ്, ഹോം കെയര്‍, ടീ വിഭാഗങ്ങളില്‍ വില-ചെലവ് വ്യത്യാസം കുറയുന്നതോടെ ഗ്രോസ് മാര്‍ജിന്‍ ജൂണ്‍ ക്വാര്‍ട്ടറിന് ശേഷം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

അതേസമയം ഉപഭോക്താക്കള്‍ക്ക് ഗുണം നല്‍കുന്ന വിലനയം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എബിറ്റ മാര്‍ജിന്‍ 22-23 ശതമാനം പരിധിയിലാകും. ഐസ്‌ക്രീം ബിസിനസിന്റെ ഡീമെര്‍ജര്‍ നാലാംപാദത്തില്‍ നടക്കുമെന്നും ക്വാളിറ്റി വാള്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ലിസ്റ്റിംഗ് നാലാംപാദത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

X
Top