‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസിന്റെ തലപ്പത്തേക്ക് ജുവാൻ പാബ്ലോ

മുംബൈ: ജുവാൻ പാബ്ലോ റോഡ്രിഗസിനെ ജനറൽ മാനേജരായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചതായി ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് അറിയിച്ചു. 2022 സെപ്റ്റംബറിൽ വിരമിക്കുന്ന നിലവിലെ ചെയർമാനും സിഇഒയുമായ നീരജ് ഗാർഗിൽ നിന്ന് റോഡ്രിഗസ് ചുമതലയേൽക്കുമെന്ന് എച്ച്സിസിബി പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ കമ്പനിയുടെ ബോട്ട്‌ലിംഗ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറാണ് റോഡ്രിഗസ്. കാര്യമായ വളർച്ചാ അഭിലാഷങ്ങൾ കൈവരിക്കുന്നതിലും ശേഷി-നിർമ്മാണത്തിലൂടെയും പോർട്ട്‌ഫോളിയോ നവീകരണത്തിലൂടെയും വിപണിയിൽ വിജയം കൈവരിക്കുന്നതിലും ടീമിനെ നയിച്ചിട്ടുള്ള പരിചയ സമ്പത്തുമായാണ് ഇദ്ദേഹം എച്ച്സിസിബിയുടെ തലപ്പത്തേക്ക് എത്തുന്നത്.

എച്ച്സിസിബി പാനീയ മേഖലയിൽ സൃഷ്ട്ടിച്ച ശക്തമായ ഫ്രാഞ്ചൈസിയെ അദ്ദേഹം കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും, ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വളർച്ചാ സാധ്യതകൾ പിടിച്ചെടുക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും കൊക്കകോളയുടെ ബോട്ടിലിംഗ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് (ബിഐജി) പ്രസിഡന്റ് മുറാത്ത് ഓസ്ഗൽ പറഞ്ഞു. കാര്യമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ ഒരു ബിസിനസ്സ് അടിത്തറയാണ് എച്ച്സിസിബി നിർമ്മിച്ചിരിക്കുന്നത്.

X
Top