കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസ് 910 കോടി രൂപ സമാഹരിക്കും

മുംബൈ: 910 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ട്രക്ക്, ബസ് നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസ് (എച്ച്‌എൽഎഫ്‌എൽ). കമ്പനിയുടെ ബോർഡ് 910 കോടി രൂപയുടെ ഇക്വിറ്റി ഓഹരികൾ യോഗ്യതയുള്ള സ്ഥാപന ബയർമാർക്ക് (ക്യുഐബി) അനുവദിക്കുന്നതിന് അംഗീകാരം നൽകി.

65 ദശലക്ഷം ഇക്വിറ്റി ഓഹരികൾ ഓരോന്നിനും 140 രൂപ നിരക്കിൽ അനുവദിക്കാനാണ് ബോർഡിന്റെ അംഗീകാരം. ഇതിന്റെ ഭാഗമായി കമ്പനി അഞ്ച് ക്യുഐബികൾക്ക് ഷെയറുകൾ ഇഷ്യൂ ചെയ്യും. അലോട്ട്‌മെന്റിന് ശേഷം അവർക്ക് എച്ച്‌എൽഎഫ്‌എല്ലിൽ 12.16% ഓഹരി ഉണ്ടായിരിക്കും.

എച്ച്‌എൽഎഫ്‌എല്ലിലെ ഓഹരി പങ്കാളിത്തം 68.8 ശതമാനത്തിൽ നിന്ന് 60.43 ശതമാനമായി കുറഞ്ഞതായും. ക്യുഐബികൾക്ക് ഷെയറുകൾ അനുവദിച്ചത് കൊണ്ട് മാത്രമാണ് കമ്പനിയിലെ തങ്ങളുടെ ഹോൾഡിംഗ് കുറഞ്ഞതെന്നും അശോക് ലെയ്‌ലാൻഡ് (എഎൽഎൽ) വ്യക്തമാക്കി. നിക്ഷേപം സ്വീകരിക്കാത്ത, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസ് ലിമിറ്റഡ് (എച്ച്‌എൽഎഫ്‌എൽ).

X
Top