
മുംബൈ: അലുമിനീയം, കോപ്പര്‍ ഉത്പാദകരായ ഹിന്‍ഡാല്‍കോ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ പിന്തുണയോടെ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കുള്ള വളര്‍ച്ചാ റോഡ് മാപ്പ് പുറത്തുവിട്ടു. ഇന്ത്യയിലും ആഗോള അനുബന്ധസ്ഥാപനമായ നൊവാലിസ് വഴിയുമായിരിക്കും നിക്ഷേപം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഹിന്‍ഡാല്‍കോ ഇന്ത്യയില്‍ 18,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക മൂലധന നിക്ഷേപമാണ്. കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളും ബിര്‍ള പറഞ്ഞു.
നോവാലിസ് അവരുടെ ബേ മിനറ്റ് പ്രൊജക്ട് നടപ്പ് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കമ്മീഷന്‍ ചെയ്യും. പുനരുപയോഗ ശേഷി 63 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കാനും കമ്പനി ശ്രമിക്കുന്നു.
ഹിന്‍ഡാല്‍കോയുടെ പുതിയ ബാറ്ററി ഫോയില്‍ പ്ലാന്റ് ഈ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഇ-മൊബിലിറ്റി, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേയ്ക്കുള്ള കമ്പനിയുടെ പ്രധാന ചുവടുവെപ്പാണിത്.