
മുംബൈ: ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് നാലാംപാദ സ്റ്റാന്റലോണ്‍ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനം ഇടിഞ്ഞു. 832 കോടി രൂപയാണ് കമ്പനി നേരിട്ട അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1601 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
വരുമാനം 5 ശതമാനം ഉയര്‍ന്ന് 19995 കോടി രൂപയായി. ഏകീകൃത തലത്തില്‍ നികുതി കഴിച്ചുള്ള ലാഭം 37 ശതമാനം ഇടിഞ്ഞ് 2,411 കോടി രൂപയാണ്. വരുമാനം 5 ശതമാനം ഉയര്‍ന്ന് 55,857 കോടി രൂപ.
അനുബന്ധ കമ്പനിയായ നോവെലിസ് അതേസമയം അറ്റവരുമാനം 82 ശതമാനമുയര്‍ത്തി 175 മില്യണ്‍ ഡോളറാക്കി. വരുമാനം 4.4 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. ക്രമീകരിച്ച എബിറ്റ ടണ്ണിന് 431 ഡോളറായപ്പോള്‍ ഫ്‌ലാറ്റ് റോള്‍ഡ് ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതി 936 കെടിയാണ്.
എബിറ്റയില്‍ 1 ശതമാനത്തിന്റെ കുറവുണ്ടായി. ഹിന്‍ഡാല്‍കോ ബോര്‍ഡ് 3 രൂപ ലാഭവിഹിതത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.