അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഹിന്‍ഡാല്‍കോ ഒന്നാംപാദ ഫലങ്ങള്‍; അറ്റാദായം 40 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഹിന്‍ഡാല്‍കോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2454 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40.4 ശതമാനം കുറവ്.

പ്രവര്‍ത്തന വരുമാനം 8.7 ശതമാനം കുറഞ്ഞ് 52991 കോടി രൂപയായപ്പോള്‍ ഇബിറ്റ 6109 കോടി രൂപയാണ്.മൊത്തം വരുമാനം 8.3 ശതമാനം കുറഞ്ഞ് 53382 കോടി രൂപയായി. അതേസമയം ചെലവ് 4.1 ശതമാനം കുറഞ്ഞ് 52185 കോടി രൂപയാക്കാനായി.

മാക്രോഇക്കണോമിക് പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും മികച്ച ബാലന്‍സ്ഷീറ്റ് നിലനിര്‍ത്താനായെന്ന് കമ്പനി അവകാശപ്പെട്ടു.അവകാശപ്പെടുന്നു. മികച്ച ലിക്വിഡിറ്റ പൊസിഷന്‍, നോവെലിസ്, അലുമിനിയം ഇന്ത്യ ഡൗണ്‍സ്ട്രീം ബിസിനസിലെ വീണ്ടെടുക്കലും കോപ്പര്‍ ബിസിനസിന്റെ സ്ഥിരമായ പ്രകടനവും ഇതിന് കാരണമായി.

X
Top