ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ബിഎസ്ഇ യുടെ ലാഭം 125% ഉയർന്നു

ടപ്പ് വർഷത്തെ മൂന്നാം പാദം ഫലങ്ങൾ പ്രഖ്യാപിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ). ഡിസംബർ പാദത്തിലെ എക്സ്ചേഞ്ചിന്റെ അറ്റാദായം 123.25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 106.27 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ അറ്റാദായം 47.6 കോടി രൂപയായിരുന്നു.

എക്സ്ചേഞ്ചിന്റെ വരുമാനം മുൻവർഷത്തെ 204 കോടി രൂപയിൽ നിന്നും 82.51 ശതമാനം ഉയർന്ന് 371.53 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഈ കാലയളവിലെ എബിറ്റ്ഡ (EBITDA) 92 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 39 കോടി രൂപയായിരുന്നു.

എക്‌സ്‌ചേഞ്ചിലെ വർധിച്ച ട്രാൻസാക്ഷൻ ചാർജുകളാണ് ഉയർന്ന ലാഭത്തിനുള്ള കാരണം. ഈ കാലയളവിലെ ബിഎസ്ഇയുടെ ഇടപാട് നിരക്കുകൾ 163.07 ശതമാനം ഉയർന്ന് 166 കോടി രൂപയിലെത്തി.

ബിഎസ്ഇയുടെ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷൻ (എഫ് ആൻഡ് ഒ) വിഭാഗത്തിനായുള്ള ശരാശരി പ്രതിദിന വിറ്റുവരവ് (എഡിടിവി) നവംബറിലെ 35 ലക്ഷം കോടി രൂപയിൽ നിന്ന് ഡിസംബറിൽ 71 ലക്ഷം കോടി രൂപയായി ഉയർന്നു.

എക്‌സ്‌ചേഞ്ചിലെ പ്രതിദിന ശരാശരി ഓഹരികളുടെ വില്പന നവംബറിലെ 5.35 കോടിയിൽ നിന്നും ഡിസംബറിൽ 9.95 കോടിയിലെത്തി.

സൂചികകളായ സെൻസെക്സ്, ബാങ്കെക്സ് എന്നിവയുടെ പ്രതിവാര ഓപ്ഷനുകൾ മെയ് മാസത്തിൽ തിരികെ കൊണ്ടുവന്നതു മുതൽ എഫ് ആൻഡ് ഒ സെഗ്‌മെൻ്റിൽ ബിഎസ്ഇ അതിൻ്റെ വിപണി വിഹിതം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 6 മാസത്തിനിടെ ബിഎസ്ഇയുടെ ഓഹരികൾ ഏകദേശം 200 ശതമാനം നേട്ടമുണ്ടാക്കി.

X
Top