ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രം

കൊച്ചി: ‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി.

മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്നാണ് ഹൈക്കോടതി നിർദേശം.

ഇവയ്ക്ക് 18% ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.

പൊറോട്ട ബ്രഡിന്റെ ഇനത്തിൽ ഉൾപ്പെടുന്ന ഉൽപന്നമാണെന്നും 5% ശതമാനം ജിഎസ്ടിയെ ബാധകമാകൂ എന്നായിരുന്നു ഹർജിക്കാരുടെ വാദം.

സെൻട്രൽ സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ട് പ്രകാരം 18% ജിഎസ്ടി.ബാധകമാകും എന്നായിരുന്നു സർക്കാർ നിലപാട്.

ജിഎസ്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഗണിക്കുന്ന അപ്‌ലറ്റ് അതോറിറ്റി നേരത്തെ ഇത് ശരിവച്ചിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

X
Top