ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രണ്ടാം പാദത്തിൽ 82 കോടിയുടെ ലാഭം രേഖപ്പെടുത്തി എച്ച്‌എഫ്‌സിഎൽ

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി എച്ച്‌എഫ്‌സിഎൽ ലിമിറ്റഡ്. ഈ ഫലത്തിന് പിന്നാലെ ടെലികോം കമ്പനിയുടെ ഓഹരി 0.66 ശതമാനം ഉയർന്ന് 76.10 രൂപയിലെത്തി.

അവലോകന കാലയളവിൽ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം മുൻ വർഷം ഇതേ കാലയളവിലെ 115.24 കോടി രൂപയിൽ നിന്ന് 1.2% കുറഞ്ഞ് 113.81 കോടി രൂപയായി. അതേസമയം രണ്ടാം പാദത്തിൽ മൊത്തം ചെലവുകൾ 1,068.22 കോടി രൂപയായി വർധിച്ചു. ഇതിൽ ഉപയോഗിച്ച മെറ്റീരിയലുകളുടെ വിലയായ 432 കോടി രൂപയും, ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ 89 കോടി രൂപയും മറ്റ് ചെലവുകളായ 80 കോടി രൂപയും ഉൾപ്പെടുന്നു.

ഹൈ-എൻഡ് ട്രാൻസ്മിഷൻ, ആക്സസ് ഉപകരണങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക സംരംഭമാണ് എച്ച്‌എഫ്‌സിഎൽ. ടെലികോം സേവനദാതാക്കൾ, റെയിൽവേ, പ്രതിരോധം എന്നിവയ്ക്കായി ആധുനിക ആശയവിനിമയ ശൃംഖല സ്ഥാപിക്കുന്നതിൽ ഇത് പ്രത്യേകം ശ്രദ്ധ കേന്ദ്രികരിക്കുന്നു.

X
Top