എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

39 കോടിയുടെ ഓർഡർ സ്വന്തമാക്കി എച്ച്എഫ്സിഎൽ

മുംബൈ: എച്ച്എഫ്സിഎല്ലിന് പുതിയ ഓർഡറുകൾ ലഭിച്ചു. ദീർഘദൂര ഫൈബർ ശൃംഖല വികസിപ്പിക്കുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിന് റിലയൻസ് പ്രോജക്ട്‌സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസിൽ നിന്നാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്.

39.19 കോടി രൂപയാണ് ഈ പർച്ചേസ് ഓർഡറുകളുടെ മൂല്യമെന്ന് എച്ച്എഫ്സിഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ ഒരാളാണ് വിവിധ ടെലികോം സർക്കിളുകളിൽ ഈ ദീർഘദൂര ഫൈബർ ശൃംഖല വികസിപ്പിക്കുന്നത്.

2023 മെയ് മാസത്തോടെ ഓർഡർ നടപ്പിലാക്കുമെന്ന് കമ്പനി അറിയിച്ചു. ഹൈ-എൻഡ് ട്രാൻസ്മിഷൻ, ആക്സസ് ഉപകരണങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക സംരംഭമാണ് എച്ച്എഫ്സിഎൽ. ടെലികോം സേവനദാതാക്കൾ, റെയിൽവേ, പ്രതിരോധം എന്നിവയ്ക്കായി ആധുനിക ആശയവിനിമയ ശൃംഖല സ്ഥാപിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രികരിക്കുന്നു.

ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.32 ശതമാനം ഉയർന്ന് 77.60 രൂപയിലെത്തി.

X
Top