ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

86 കോടിയുടെ ഓർഡറുകൾ സ്വന്തമാക്കി എച്ച്എഫ്സിഎൽ

മുംബൈ: പുതിയ അന്താരാഷ്ട്ര ഓർഡറുകൾ നേടി എച്ച്എഫ്സിഎൽ. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വിതരണം ചെയ്യുന്നതിനായി പ്രശസ്ത യൂറോപ്യൻ ടെലികോം സൊല്യൂഷൻ ദാതാക്കളിൽ നിന്ന് കയറ്റുമതി ഓർഡറുകൾ ലഭിച്ചതായി എച്ച്എഫ്സിഎൽ അറിയിച്ചു.

ഓർഡർ പ്രകാരമുള്ള ഉൽപന്നങ്ങളുടെ വിതരണം 2023 ഫെബ്രുവരിയോടെ പൂർത്തിയാക്കും. നിർദിഷ്ട ഓർഡറുകളുടെ ആകെ മൂല്യം 86.23 കോടി രൂപയാണ്. ടെലികോം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്, സിസ്റ്റം ഇന്റഗ്രേഷൻ, ഒപ്‌റ്റിക് ഫൈബർ, ഒപ്‌റ്റിക് ഫൈബർ കേബികൾ (OFC) ഹൈ-എൻഡ് ടെലികോം ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാതാവും വിതരണക്കാരനുമാണ് എച്ച്എഫ്സിഎൽ.

ടെലികോം ഇൻഫ്രാസ്ട്രക്ചർ മേഖലയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രികരിക്കുന്നത്. 2022 സെപ്റ്റംബർ പാദത്തിൽ എച്ച്എഫ്സിഎല്ലിന്റെ അറ്റാദായം നേരിയ തോതിൽ ഉയർന്ന് 81.86 കോടി രൂപയായി.

X
Top