ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അറ്റാദായം 32 ശതമാനം ഉയര്‍ത്തി ഹീറോ മോട്ടോകോര്‍പ്പ്

മുംബൈ: രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 825 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32 ശതമാനം അധികം.

പ്രവര്‍ത്തന വരുമാനം 4.5 ശതമാനം ഉയര്‍ന്ന് 8767.3 കോടി രൂപയായപ്പോള്‍ ഇബിറ്റ 28 ശതമാനമുയര്‍ന്ന് 1206 കോടി രൂപ. ചരക്ക് വില കുറഞ്ഞതും ചെലവ് കുറച്ചതും വില വര്‍ദ്ധിപ്പിച്ചതുമാണ് ഇബിറ്റ കൂട്ടിയത്. ഇബിറ്റ മാര്‍ജിന്‍ 250 ബേസിസ് പോയിന്റ് കൂടി 13.8 ശതമാനമായി.

അറ്റാദായം പ്രതീക്ഷകള്‍ക്കനുസൃതമായപ്പോള്‍ വരുമാനം പ്രതീക്ഷിച്ചതോതിലായില്ല. 8934 കോടി രൂപ വരുമാന ഇനത്തില്‍ കണക്കുകൂട്ടിയിരുന്നു. 0.78 ശതമാനം താഴ്ന്ന് 3035.90 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്.

39 അനലിസ്റ്റുകളുടെ കാഴ്ചപ്പാടുകള്‍ പ്രകാരം, ശരാശരി ഓഹരി റേറ്റിംഗ് ‘ഹോള്‍ഡ്’ആണ്.

X
Top