
മുംബൈ: പ്രതീക്ഷയ്‌ക്കൊത്തുയരാത്ത ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. 9580 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം.
ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണ്. അറ്റാദായം 0.8 ശതമാനമുയര്‍ന്ന് 1490 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 14.4 ശതമാനത്തില്‍ തുടര്‍ന്നു.
കമ്പനിയുടെ വില്‍പന അളവുകള്‍ 13.67 ലക്ഷം യൂണിറ്റുകളായി. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.9 ശതമാനം കുറവാണ്. ഡിമാന്റ് കുറഞ്ഞതും സപ്ലേ ചെയ്ന്‍ പ്രശ്‌നങ്ങളും ഇവിയിലേയ്ക്കുള്ള കൂടുമാറ്റവുമാണ് വില്‍പന അളവ് കുറയാന്‍ കാരണം.
മാത്രമല്ല ഗ്രാമീണ ഉപഭോഗത്തിലെ കുറവ്, പണപ്പെരുപ്പം, ഉത്സവ സീസണ്‍ വില്‍പനയിലെ കുറവ് എന്നിവയും വിനായായി. അതേസമയം എല്‍കെപി സെക്യൂരിറ്റീസ് കമ്പനി ഓഹരിയില്‍ ബുള്ളിഷാണ്. 5304 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.
ബ്രോക്കറേജിന്റെ അനുമാനപ്രകാരം 2025-27 സാമ്പത്തിക വര്‍ഷങ്ങളില്‍ വരുമാനം 8.1 ശതമാനവും എബിറ്റ 10.8 ശതമാനവും അറ്റാദായം 9.7 ശതമാനവും ഉയരും. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന ഉയരുന്നതും ഉത്പന്ന മിശ്രിതവും ചെലവ് കുറയ്ക്കലുമാണ് സഹായിക്കുക.