ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എസ്ബിഐ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനി ഏതാണ്? വർഷങ്ങളായി റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഈ നേട്ടം കൈവരിച്ചിരുന്നതെങ്കിൽ ഇപ്പോൾ എസ്ബിഐ മുന്നിലെത്തി.

കൊവിഡ് പ്രതിസന്ധിയോടെ ആഭ്യന്തര, ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ ആണ് റിലയൻസിനെയും ബാധിച്ചത്. ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികളുടെ ലാഭത്തിൻെറ ഗതിവിഗതികൾ തന്നെ മാറ്റി മാറ്റിമറിച്ച സംഭവമായി കൊവിഡ് എന്നത് ശ്രദ്ധേയമാണ്.

ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയിരുന്ന കമ്പനിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ്. എന്നാൽ 2024 സാമ്പാത്തിക വർഷത്തിൻെറ ആദ്യ പാദത്തിൽ ആണ് റിലയൻസിനെ പിന്നിലാക്കി എസ്‌ബി‌ഐ ഈ നേട്ടം കരസ്ഥമാക്കിയത്.

ഈ വർഷം ജൂണിൽ അവസാനിച്ച 12 മാസ കാലയളവിൽ ഏകീകൃത അറ്റാദായമായി 66,860 കോടി രൂപയാണ് എസ്ബിഐ നേടിയത്. റിലയൻസ് ഇൻഡസ്ട്രീസിൻെറ മൊത്തം അറ്റാദായം 64,758 കോടി രൂപയാണ്. റിലയൻസിൻെറ ത്രൈമാസ അറ്റാദായം 16,011 കോടി രൂപയാണ്. എസ്ബിഐയുടെ അറ്റാദായം 18,537 കോടി രൂപയും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ ഏകീകൃത അറ്റാദായത്തിൻെറ അടിസ്ഥാനത്തിൽ മുന്നിലെത്തുന്നത്. 2011-12 സാമ്പത്തിക വ‍ർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ റിലയൻസിൻെറ ഏകീകൃത അറ്റാദായം 18,588 കോടി രൂപയായിരുന്നു.

എസ്ബിഐയുടേത് 18,810 കോടി രൂപയും .റിലയൻസിനൊപ്പം ഉയർന്ന ലാഭവുമായി പണ്ടു മത്സരിച്ച പൊതുതുമേഖലാ കമ്പനികളായിരുന്നു ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ.

2012-13 ഏപ്രിൽ-ജൂൺ പാദത്തിലാണ് ഇന്ത്യൻ ഓയിൽ ലാഭത്തിൽ റിലയൻസിനെ അവസാനമായി തോൽപ്പിച്ചത്.

ഇതിനുമുമ്പ്, ഒഎൻജിസിയും ലാഭത്തിൽ റിലയൻസിനേക്കാൾ മുന്നിലുണ്ടായിരുന്നു. പിന്നീട് തുടർച്ചായായ വ‍ർഷങ്ങളിൽ റിലയൻസ് ലാഭ വളർച്ച നേടി.

X
Top