
മുംബൈ: രണ്ട് വര്‍ഷം മുന്‍പ് മാത്രം ആരംഭിച്ച ഹീലിയോസ് ഫെല്ക്‌സിക്യാപ് ഫണ്ട് 25.9 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വരുമാനം നല്‍കി, കാറ്റഗറി ശരാശരിയെ മറികന്നു. ഫ്‌ലെക്‌സിക്യാപ് സ്‌പേസില്‍ നിരവധി പഴയ ഫണ്ടുകളെ പിന്നിലാക്കാനും ഇതിനായി. ഹീലിയോസ് മ്യൂച്വല്‍ ഫണ്ടിന്റെ പിന്തുണയോടെ, മുതിര്‍ന്ന നിക്ഷേപകനായ സമീര്‍ അറോറയാണ് 2023 നവംബറില്‍ ഫണ്ട് സ്ഥാപിക്കുന്നത്.
ഇതിനോടകം ആസ്തികള്‍ 4361 കോടിയിലധികമാക്കി വര്‍ദ്ധിപ്പിച്ചു. ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളില്‍ സജീവമായി നിക്ഷേപിക്കുന്നു. 66 ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്ന ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, എറ്റേര്‍ണല്‍,അദാനി പോര്‍ട്ട്‌സ് എന്നിവയാണ്. സാമ്പത്തികം, ബാങ്കിംഗ്, വാഹന രംഗങ്ങളിലാണ് 40 ശതമാനം നിക്ഷേപവും.
1.1 ശതമാനമൊഴികെയുള്ള മുഴുവന്‍ തുകയും നിക്ഷേപമാക്കി. വിറ്റുവരവ് അനുപാതം 42 മുതല്‍ 83 ശതമാനം വരെ..കടത്തിലും വിദേശ സെക്യൂരിറ്റികളിലും 35 ശതമാനം വരെയും റൈറ്റുകളിലും ഇന്‍വിറ്റുകളിലും 10 ശതമാനം വരെയും നിക്ഷേപിക്കാനുള്ള വഴക്കമുണ്ട്.
ഹ്രസ്വകാല പ്രകടനവും മികച്ചതാണ്. കഴിഞ്ഞ വര്‍ഷം ഫണ്ട് 13.1 ശതമാനവും ആറ് മാസത്തില്‍ 4.4 ശതമാനവും റിട്ടേണ്‍ നല്‍കി. കാറ്റഗറി ശരാശരിയെയും നിഫ്റ്റി 500 നേയും മറികടന്ന പ്രകടനം.
അശോക് ബഹലും പ്രതീക് സിംഗും ചേര്‍ന്നാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ ബഹലിന് 33 വര്‍ഷത്തിലേറെ പരിചയമുണ്ട്. കൂടാതെ ഹീലിയോസ് ഗ്രൂപ്പിന്റെ ആദ്യകാലം മുതല്‍ അദ്ദേഹം പങ്കാളിയാണ്. ഇക്വിറ്റി ഗവേഷണത്തിലും ഫണ്ട് മാനേജ്മെന്റിലും ഒരു ദശാബ്ദക്കാലത്തെ പരിചയസമ്പത്ത് സിംഗ് കൊണ്ടുവരുന്നു.
ഹീലിയോസ് ഫ്‌ലെക്‌സിക്യാപ്പിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ശ്രദ്ധാകേന്ദ്രീകൃതവും എന്നാല്‍ വഴക്കമുള്ളതുമായ തന്ത്രമാണ്.പോര്‍ട്ട്ഫോളിയോയില്‍ 49 ശതമാനം ലാര്‍ജ്ക്യാപ് നിലനിര്‍ത്തുമ്പോള്‍ തന്നെ കമ്പനികളെ ഫില്‍ട്ടര്‍ ചെയ്യുന്നതിന് കര്‍ശനമായ ‘എലിമിനേഷന്‍ നിക്ഷേപ’ പ്രക്രിയ ഫണ്ട് ഉപയോഗപ്പെടുത്തുന്നു.






