കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബാറ്ററി സ്വാപ് സർവീസിനായി  എച്ച്ഇഐഡി- എച്ച്പിസിഎൽ സഹകരണം

കൊച്ചി: ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ ബാറ്ററി സ്വാപ് സേവനത്തിനുള്ള ഉപകമ്പനിയായ ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എച്ച്ഇഐഡി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്പിസിഎൽ) സഹകരിച്ച് ഹോണ്ട ഇ:സ്വാപ്പ് സർവീസ് ആരംഭിച്ചു. എച്ച്പിസിഎൽ പെട്രോൾ പമ്പുകളിൽ എച്ച്ഇഐഡിയാണ് സേവനം ലഭ്യമാക്കുന്നത്.
ഇ മൊബിലിറ്റി മേഖലയിൽ പരസ്പര വാണിജ്യ സഹകരണത്തിനായി എച്ച്ഇഐഡിയും എച്ച്പിസിഎല്ലും 2022 ഫെബ്രുവരിയിൽ ധാരണാ പത്രം ഒപ്പുവെയ്ക്കുകയും സ്വാപ് സ്റ്റേഷൻ ശൃംഖല വികസിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തിരുന്നു.
2021 നവംബറിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സേവനം ലഭ്യമാക്കിക്കൊണ്ടാണ് എച്ച്ഇഐഡി ഇന്ത്യയിൽ ബാറ്ററി സ്വാപ്പ് സേവനം ആരംഭിച്ചത്. ഡിസ്ചാർജായ ബാറ്ററികൾ സ്വാപ്പ് ചെയ്യുന്നതിന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ വിവിധ ഭാഗങ്ങളിൽ കമ്പനി ഹോണ്ട മൊബൈൽ പവർ പാക്ക് ഇ -സേവനം ലഭ്യമാക്കുകയും ചെയ്തു. ഇത് ഡ്രൈവർമാർക്ക് ബാറ്ററി തീരുമെന്ന ആശങ്കയും ഇലക്ട്രിക് വാഹനം വാങ്ങുമ്പോഴുള്ള പ്രാരംഭ ചെലവും ഗണ്യമായി കുറയ്ക്കുന്നതിന് സഹായിച്ചു.
ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന ബാറ്ററി സ്വാപ്പ് സേവനം വിപുലീകരിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് മികച്ച ഹരിത ഭാവി ലഭ്യമാകുമെന്ന് ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് ബിസിനസ് ഡെവലപ്മെന്റ് സൂപ്പർവൈസറി യൂണിറ്റ് ഹെഡും ഓപ്പറേഷൻസ് എക്സിക്യുട്ടീവുമായ അരാത ഇച്ചിനോസ് പറഞ്ഞു.
ബെംഗളൂരുവിൽ അടുത്ത 12 മാസത്തിനുള്ളിൽ 70- ലധികം സ്റ്റേഷനുകളുള്ള ഏറ്റവും വലിയ ബാറ്ററി സ്വാപ്പ് ശൃംഖല സൃഷ്ടിക്കാനാണ് എച്ച്ഇഐഡി പദ്ധതിയിട്ടിരിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റ് പ്രധാന നഗരങ്ങളിലേക്ക് സേവനം വിപുലീകരിക്കുകയും ചെയ്യും.

X
Top