റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആദ്യ തല-കഴുത്ത് കാൻസർ നെറ്റ്‌വർക്കുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: തലയിലെയും കഴുത്തിലെയും അർബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല രൂപീകരിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാൻസർ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്ക്- കേരള ക്ലസ്റ്റർ. കേരള ക്ലസ്റ്റർ, ആസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ഷോൺ ടി ജോസഫിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആസ്റ്റർ ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് വിപുലമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കാനാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോകോത്തര നിലവാരമുള്ളതും ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കാൻസർ പരിചരണം കേരളത്തിലെ ഓരോ രോഗിക്കും ലഭ്യമാമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷോൺ ടി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹബ്-ആൻഡ്-സ്പോക്ക്’ മാതൃകയിലാണ് ഈ ശൃംഖല പ്രവർത്തിക്കുക. രോഗികൾക്ക് അവർ താമസിക്കുന്നയിടത്ത് നിന്നും ഏറ്റവും അടുത്തുള്ള ആസ്റ്റർ ആശുപത്രികളിൽ നിന്നുതന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ചികിത്സയും തുടർചികിത്സയും ലഭിക്കും എന്നതാണ് പ്രത്യേകത. ഓറൽ ഓങ്കോളജി ആൻഡ് റീകൺസ്ട്രക്ഷൻ, തൈറോയ്ഡ് കാൻസർ ലാറിംഗോളജി, മിനിമലി ഇൻവേസിവ് സർജറി ആൻഡ് റോബോട്ടിക് സർജറി യൂണിറ്റുകൾ, സ്പീച്ച് ആൻഡ് സോളോവിങ് റീഹാബിലിറ്റേഷൻ, ഓങ്കോസൈക്കോളജി എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. രോഗികളുടെ വിവരങ്ങളും പുരോഗതിയും ആഴത്തിൽ മനസ്സിലാക്കുന്നതിനായി ഡാറ്റാ സയന്റിസ്റ്റുകളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

ആഗോള കാൻസർ ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എല്ലാ പ്രവർത്തനങ്ങളും. അന്താരാഷ്ട്ര നിലവാരമുള്ള ഇമ്മ്യൂണോതെറാപ്പി പ്രോട്ടോക്കോളുകൾ ചികിത്സാപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംയുക്ത ട്യൂമർ ബോർഡുകളും അക്കാദമിക് പ്രോഗ്രാമുകളും അനുബന്ധമായി നടത്തും. ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ.നളന്ദ ജയദേവ്, സിഒഒ ഡോ.ഷുഹൈബ് ഖാദർ, കേരള ക്ലസ്റ്റർ, ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അരുൺ ആർ വാരിയർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

X
Top