ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

പുതിയ ഫണ്ട് ഓഫറുകളുമായി എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്

മുംബൈ: എച്ച്‌ഡിഎഫ്‌സി എംഎഫ് ഇൻഡക്‌സ് സൊല്യൂഷനുകളുടെ സ്യൂട്ട് വിപുലീകരിക്കുന്നതിനായി നിഫ്റ്റി ഐടി ഇടിഎഫ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇടിഎഫ് എന്നീ രണ്ട് ഫണ്ടുകൾ പുറത്തിറക്കി എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന്റെ (എച്ച്‌ഡിഎഫ്‌സി എംഎഫ്) ഇൻവെസ്റ്റ്‌മെന്റ് മാനേജരായ എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി.

ഈ ഫണ്ടുകൾ വളർന്നുവരുന്ന പ്രൈവറ്റ് ബാങ്ക്, ഐടി സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപം നടത്തും. ഇതിനായുള്ള പുതിയ ഫണ്ട് ഓഫറുകൾ (എൻഎഫ്ഒ) നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുകയാണ്, ഇത് 2022 നവംബർ 9-ന് അടയ്ക്കും.

എച്ച്ഡിഎഫ്സി നിഫ്റ്റി ഐടി ഇടിഎഫ് ക്ലൗഡ് കംപ്യൂട്ടിംഗിന്റെ വളർച്ച ഉൾപ്പെടെയുള്ള ടെക് മേകലകളിലെ കുതിച്ച് ചാട്ടത്തിൽ നിന്ന് പ്രയോജനം നേടാൻ ഉദ്ദേശിക്കുന്നതാണന്നും, അതേസമയം എച്ച്ഡിഎഫ്സി നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇടിഎഫ് സ്വകാര്യ ബാങ്കുകളുടെ എക്സ്പോഷർ വാഗ്ദാനം ചെയ്യുന്നതാണന്നും ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് ഫണ്ടുകളിലും എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അതാത് മേഖലകളിലെ ഏറ്റവും വലിയ 10 ഓഹരികൾ ഉൾപ്പെടുന്നു, അവ മാർച്ച്, സെപ്തംബർ മാസങ്ങളിൽ അർദ്ധ വാർഷികമായി പുനഃസന്തുലിതമാക്കും.

X
Top