
മുംബൈ: മോര്‍ട്ട്‌ഗേജ് വായ്പാദാതാവായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (എച്ച്ഡിഎഫ്‌സി) സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ലയനം ജൂലൈ 1 ന് പ്രാബല്യത്തിലായി. ഇരു സ്ഥാപനങ്ങളുടേയും ബോര്‍ഡുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. റെക്കോര്‍ഡ് തീയതിയായി ജൂലൈ 13 തീരുമാനിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്‌സി ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എച്ച്ഡിഎഫ്‌സി ഹോള്‍ഡിംഗ്‌സ്, കോര്‍പ്പറേഷന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ, ലയനം അനുവദിച്ചുകൊണ്ടുള്ള എന്‍സിഎല്‍എടി ഓര്‍ഡര്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി) ജൂലൈ 1 ന് സമര്‍പ്പിച്ചു. എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് മാര്‍ച്ച് 17 ന് അനുമതി നല്‍കിയിരുന്നു. ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്നതിനുള്ള ‘റെക്കോര്‍ഡ് തീയതി’ ആയി ജൂലൈ 13 നിശ്ചയിച്ചിട്ടുണ്ട്.
കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തോടെ രാജ്യത്തെ വലിയ ഭവന വായ്പ കമ്പനിയും ഏറ്റവും വലിയ സ്വകാര്യബാങ്കുമാണ് ഒന്നായത്. ഇതുവഴി പുതിയ ഒരു ബാങ്കിംഗ് ഭീമന്‍ സൃ്ഷ്ടിക്കപ്പെട്ടു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍, എച്ച്ഡിഎഫ്‌സി സ്വന്തമാക്കുക എന്നതാണ് പദ്ധതി.
ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 ഓഹരികള്‍ക്കും ബാങ്കിന്റെ 42 ഓഹരികള്‍ വീതം ജൂലൈ 13 ന് ലഭ്യമാകും. 12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള ഒരു പുതിയ കമ്പനിയാണ് ഇപ്പാള്‍ ആവിര്‍ഭവിച്ചിരിക്കുന്നത്.