എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പ്രതിമാസം ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡല്‍ഹി: ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ പ്രതിമാസം ഒരു ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യും. ഇതിനായി ഓണ്‍ലൈന്‍ റീട്ടെയില്‍,ഫുഡ് ഡെലിവറി, വ്യോമയാനം തുടങ്ങിയ വ്യവസായങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുമെന്ന് പേയ്മെന്റ് ബിസിനസ്, ഉപഭോക്തൃ ധനകാര്യം, ഡിജിറ്റല്‍ ബാങ്കിംഗ്, മാര്‍ക്കറ്റിംഗ് തലവന്‍ പരാഗ് റാവു പറഞ്ഞു.

നിലവില്‍ പ്രതിമാസം അര മില്യണ്‍ പുതിയ ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്ക് വിതരണം ചെയ്യുന്നത്. ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. പുതിയ കാര്‍ഡ് ക്ലയ്ന്റുകളെ സ്വീകരിക്കുന്നതില്‍ നിന്നും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) രണ്ട് വര്‍ഷം മുന്‍പ് ബാങ്കിനെ തടഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 ന് വിലക്ക് നീക്കപ്പെട്ടു. തുടര്‍ന്ന് മികച്ച പുരോഗതിയാണ് ബാങ്ക് കൈവരിച്ചത്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി ഒക്ടോബറില്‍ രാജ്യം ചെലവഴിച്ച തുകയുടെ 29 ശതമാനവും പിടിച്ചെടുക്കാനായി.

ഇത് ഇന്‍ഡസ്ട്രിയിലെ മികച്ച പ്രകടനമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വളര്‍ച്ച നേടിയതോടെ അതില്‍ നിന്നുള്ള നേട്ടം പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ബാങ്കുകളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓണ്‍ലൈന്‍ റീട്ടെയ്‌ലിനായി ഈ വര്‍ഷം ഇന്ത്യക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത് 50 ബില്യണ്‍ ഡോളറാണ്.

X
Top