
മുംബൈ: ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡിന്റെ 9.94 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് . ഇതിനായി കഴിഞ്ഞ ദിവസം ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു നോൺ-ബൈൻഡിംഗ് ടേം ഷീറ്റിൽ പ്രവേശിച്ചു.
കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ സബ്‌സ്‌ക്രൈബുചെയ്യാനായി ബാങ്ക് കമ്പനിയിൽ രണ്ട് ഘട്ടങ്ങളിലായി 49.9 കോടി മുതൽ 69.9 കോടി രൂപയ്‌ക്ക് ഇടയിലുള്ള തുക നിക്ഷേപിക്കുമെന്നും. നിബന്ധനകളും വ്യവസ്ഥകളും പാലിക്കേണ്ടതിന് നിശ്ചിത കരാറുകളുടെ നിർവ്വഹണത്തിന് വിധേയമായി കമ്പനിയുടെ പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 9.94 ശതമാനം വരെ ബാങ്ക് ഏറ്റെടുക്കുമെന്നും എച്ച്‌ഡിഎഫ്‌സി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ബിസിനസ്സ് നടത്താൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുള്ള ഫിൻടെക് കമ്പനിയാണ് ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻ ലിമിറ്റഡ്.