യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

നിക്ഷേപ വളര്‍ച്ചയില്‍ റെക്കോര്‍ഡിട്ട് എച്ച്ഡിഎഫ്‌സി ബാങ്ക്

2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നിക്ഷേപ വളര്‍ച്ചയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് റെക്കോര്‍ഡിട്ടു.

1.66 ലക്ഷം കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്ക് നിക്ഷേപത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്.

എച്ച്ഡിഎഫ്‌സിയുമായുള്ള ലയനത്തിനു ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിക്ഷേപത്തില്‍ 1,66,000 കോടി രൂപയുടെ വര്‍ധനയാണ് 2024 ജനുവരി-മാര്‍ച്ച് പാദത്തിലുണ്ടായത്.

ഇക്കാലയളവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പകള്‍ 1.6 ശതമാനം വര്‍ധിച്ച് 25.08 ലക്ഷം കോടി രൂപയിലുമെത്തി.

എച്ച്ഡിഎഫ്‌സിയുമായുള്ള ലയനത്തിന് ശേഷം നിക്ഷേപ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

X
Top