
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 18155.21 കോടി രൂപയാണ് ബാങ്ക് രേഖപ്പടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.24 ശതമാനം അധികം.
ബാങ്കിന്റെ സ്റ്റാന്റലോണ്‍ നെറ്റ് പലിശ വരുമാനം 5.4 ശമാനമുയര്‍ന്ന് 31438 കോടി രൂപയായി. 5 രൂപ ഇടക്കാല ലാഭവിഹിതവും 1:1 അനുപാതത്തില്‍ ബോണസ് ഓഹരിയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
യഥാക്രമം ജൂലൈ 25, ഓഗസ്റ്റ് 27 എന്നിവയാണ് റെക്കോര്‍ഡ് തീയതി. ഓഗസ്റ്റ് 11ന് ലാഭവിഹിത വിതരണം നടക്കും. ബാങ്കിന്റെ ലാഭം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നെങ്കിലും അറ്റ പലിശവരുമാനത്തില്‍ കുറവ് വന്നു. എന്‍ഐഐ 7.4 ശതമാനം വളരുമെന്നാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയിരുന്നത്.
പ്രവര്‍ത്തനലാഭം 35734 കോടി രൂപയായപ്പോള്‍ പ്രോവിഷനുകള്‍ 14442 കോടി രൂപയായി. മൊത്തം അറ്റാദായം 16258 കോടി രൂപയാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 1.40 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.47 ശതമാനവുമായി.
രണ്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അല്പം കൂടുതലാണ്. ആസ്തികളില്‍ നിന്നുള്ള വരുമാനം 0.48 ശതമാനം.