എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒ 2023 ല്‍ നേടിയത് 10.5 കോടി രൂപയുടെ വാര്‍ഷിക പാക്കേജ്

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (എംഡി & സിഇഒ) ശശിധര്‍ ജഗ്ദീശന്‍ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 10.5 കോടി രൂപയുടെ വാര്‍ഷിക പാക്കേജ് നേടി. 2022 സാമ്പത്തിക വര്ഷത്തില് 6.51 കോടി രൂപയാണ് ജഗ്ദീശന്റെ വാര്ഷിക ശമ്പളം.

അടിസ്ഥാന ശമ്പളം 2.82 കോടി രൂപ, അലവന്‍സുകളും പെര്‍ക്വിസിറ്റുകളും 3.3 കോടി രൂപ, പെര്‍ഫോമന്‍സ് ബോണസ് 3.63 കോടി രൂപ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൈസാദ് ബറൂച്ചയ്ക്ക് 10 കോടി രൂപ വാര്‍ഷിക നഷ്ടപരിഹാരമാണ് ലഭ്യമായത്. അതില്‍ 2.7 കോടി രൂപ അടിസ്ഥാന ശമ്പളം, 4.3 കോടി രൂപ അലവന്‍സുകളും പെര്‍ക്വിസിറ്റുകളും, 2.2 കോടി രൂപ പെര്‍ഫോമന്‍സ് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങളിലെ മാറ്റിവച്ച ക്യാഷ് വേരിയബിളിന്റെ ഭാഗമായി ജഗ്ദീശനും ബഹ്‌റൂച്ചയ്ക്കും  പേയ് മെന്റുകളും ലഭ്യമായി.

X
Top