അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

1900 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് 1900 ശതമാനം അഥവാ 19 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.58 ശതമാനം അധികമാണ് ഇത്തവണ ലാഭവിഹിതം. റെക്കോര്‍ഡ് തീയതി മെയ് 16.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 15.50 രൂപ അഥവാ 1550 ശതമാനം ലാഭവിഹിതമാണ് ബാങ്ക് വിതരണം ചെയ്തത്. നേരത്തെ 12594 കോടി രൂപയുടെ നാലാംപാദ അറ്റാദായം രേഖപ്പെടുത്താന്‍ സ്വകാര്യ വായ്പാദാതാവിനായിരുന്നു. മുന്‍വര്‍ഷത്ത സമാന പാദത്തെ അപേക്ഷിച്ച് 20.6 ശതമാം അധികം.

അറ്റ വരുമാനം 20.3 ശതമാനം ഉയര്‍ന്ന് 34552 കോടി രൂപയായി. അറ്റ പലിശ വരുമാനം (എന്‍ഐഐ) 23.7 ശതമാനമുയര്‍ന്ന് 23351 കോടി രൂപയായപ്പോള്‍ ബാങ്ക് സ്വീകരിച്ച നിക്ഷേപം 20.8 ശതമാനമുയര്‍ന്ന് 18.83 ലക്ഷം കോടി രൂപയും വായ്പ 16.9 ശതമാനമുയര്‍ന്ന് 16 ലക്ഷം കോടി രൂപയുമാണ്.

X
Top